
ചാരുംമൂട്: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മരിച്ചു. നൂറനാട് മാമ്മൂട് പാറമടയ്ക്കു സമീപം ചൊടലമുക്ക് ഗിരീഷ് ഭവനം അനൂപ്( 22) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്ന് സംഭവം. കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്നതിനായി കപ്പിയിലുണ്ടായിരുന്ന കയറിലൂടെ ഇറങ്ങുമ്പോൾ കയർ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.
മാതാവ് ഗീതയുടെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാർ അനുപിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് അടൂരിൽ നിന്ന് അഗ്നിശമന സേനാ യൂണിറ്റും എത്തിയിരുന്നു. ഡിഗ്രി പഠന ശേഷം പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥിയായിരുന്നു അനുപ്. പിതാവ്:അനിൽ മാതാവ്: ഗീത. സഹോദരി: അഞ്ചു.
Read more: Fake gold : വ്യാജ സ്വർണ്ണം പണയംവച്ച് പണം തട്ടുന്ന സംഘം കോഴിക്കോട്ട് പൊലീസ് പിടിയിൽ
Accident : കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്നു വീണ് അപകടം: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
കോഴിക്കോട്: വടകര കാക്കുനിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തീക്കുനി നെല്ലിയുള്ളപറമ്പത്ത് കണ്ണന്‍റെ മകൻ ജിതിൻ (26) ആണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ഒരാളുടെ സ്ഥിതി ഗുരുതരമാണ്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. വീടിനോട് ചേർന്ന വിറകുപുരയ്ക്ക് മുകളിൽ അശാസ്ത്രീയമായി നിർമിച്ച സണ്‍ഷെയ്ഡ് തകർന്ന് വീണാണ് അപകടമുണ്ടായതെന്ന് നാദാപുരം ഫയർഫോഴ്സ് പറഞ്ഞു. ഫയർഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുൻപ് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി മുഴുവൻ പേരെയും പുറത്തെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam