ട്രക്കിംഗിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

Web Desk   | Asianet News
Published : Jan 30, 2022, 08:27 PM IST
ട്രക്കിംഗിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

Synopsis

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ പതിനേഴംഗ സംഘത്തിലെ യുവാവാണ് അപകടത്തിൽപ്പെട്ട് മരിച്ചത്.

അടിമാലി: മൂന്നാർ രണ്ടാംമൈൽ കരടിപ്പാറയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് പാറക്കെട്ടിൽ അപകടത്തിൽപ്പെട്ട് മരിച്ചു. ചേലാട്  സ്വദേശി വൈലിപ്പറമ്പിൽ ഷിബിനാണ് മരിച്ചത്. അപകടം നടന്ന  ശേഷം  ഷിബിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ പതിനേഴംഗ സംഘത്തിലെ യുവാവാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. ഷിബിൻ ഉൾപ്പെടുന്ന വിനോദ സഞ്ചാര സംഘം ശനിയാഴ്ച്ച മൂന്നാറിലെത്തിയിരുന്നു.രാത്രിയിൽ കരടിപ്പാറക്ക് സമീപമായിരുന്നു ഇവർ താമസം ക്രമീകരിച്ചിരുന്നത്.ഞായറാഴ്ച്ച പുലർച്ചെ ഇവർ താമസിച്ചിരുന്നതിന് സമീപമുള്ള പാറക്കെട്ടിലേക്ക് യുവാവും മറ്റും നടന്ന് പോയതായാണ് പോലീസ് നൽകുന്ന വിവരം. 

ഇതിനിടയിലാണ് യുവാവ്  അപകടത്തിൽപ്പെട്ടതും മരണം സംഭവിച്ചതും. അപകടത്തിൽപ്പെട്ട യുവാവിനെ കൂടെയുണ്ടായിരുന്നവരും സമീപവാസികളും ചേർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വെള്ളത്തൂവൽ പോലീസ് സംഭവത്തിൽ തുടർ നടപടി സ്വീകരിച്ചു.

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു