ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുകയറി യുവാവ് മരിച്ചു; സുഹൃത്തിന് പരിക്ക്

Published : Feb 04, 2025, 12:21 AM IST
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുകയറി യുവാവ് മരിച്ചു; സുഹൃത്തിന് പരിക്ക്

Synopsis

സുഹൃത്ത് മിഥുനെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. സംഭവത്തിൽ ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. വിഴിഞ്ഞം ചപ്പാത്ത് ശീവക്കിഴങ്ങുവിള ലക്ഷം വീട് കോളനിയിൽ അജിഷ് കുമാറിന്‍റെയും ഖദീജ ബീബിയുടെയും മകൻ ശ്യാം (25) ആണ് മരിച്ചത്. 

സുഹൃത്ത് മിഥുനെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെ ഉച്ചക്കട -പുളിങ്കുടി റോഡിൽ നെട്ടത്താന്നിയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് പരിക്കേറ്റ ശ്യാമിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വൈകുന്നേരം മരണപ്പെട്ടു.  മൃതദേഹം  മെഡിക്കൽ കോളേജ് മോർച്ചറിയിൽ. അനുജൻ ഷിബിൻ . വിഴിഞ്ഞം പൊലീസ് കേസെടുത്തു.

പെട്രോൾ പന്പ് തമിഴ്നാട്ടിൽ, കേരളത്തിലുള്ള വീടുകളിലെ കിണറുകളിൽ പെട്രോൾ, കുടിവെള്ളം മുട്ടിയെന്ന് പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ