
കൊച്ചി: വീട്ടുവളപ്പിൽനിന്നും കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു. കോലഞ്ചേരി വടയമ്പാടി കണിയാംകുന്നേൽ പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ (81) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ അലുമിനിയം തോട്ടി ഉപയോഗിച്ച് കുമ്പളങ്ങ പറിക്കുന്നതിനിടെയാണ് വൈദ്യുതാഘാതം ഏറ്റതെന്നാണ് കരുതുന്നത്.
വൈദ്യുതാഘാതമേറ്റനിലയിൽ ശോശാമ്മയെ കണ്ടെത്തിയപ്പോഴും സമീപത്തുണ്ടായിരുന്ന തോട്ടിയിൽനിന്നും വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നു. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൂതൃക്ക പഞ്ചായത്ത് രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു ശോശാമ്മ. മീമ്പാറ ചളക്കാട്ട് കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. മക്കൾ: സാജു, സാലി. മരുമക്കൾ: ബിജി, രാജു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam