ചാവക്കാട് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു, ഒരാള്‍ രക്ഷപ്പെട്ടു

Published : Dec 09, 2023, 11:40 AM IST
ചാവക്കാട് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു, ഒരാള്‍ രക്ഷപ്പെട്ടു

Synopsis

തീരദേശ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

തൃശ്ശൂര്‍: തൃശ്ശൂര്‍ ചാവക്കാടില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചാവക്കാട്ടെ കടല്‍ തീരത്ത് ഇന്ന് രാവിലെ 10.30നാണ് അപകമുണ്ടായത്. കോയമ്പത്തൂർ കോത്തന്നൂർ സ്വദേശി അശ്വിൻ ജോൺസ് ആണ് മരിച്ചത്. അശ്വിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അശ്വന്ത് രക്ഷപ്പെട്ടു. തീരദേശ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതല്‍ കടലില്‍ വലിയ രീതിയിലുള്ള തിരയുണ്ടായിരുന്നു. കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ തിരയിലകപെടുകയായിരുന്നു.

ഇതിനിടെ, ഇന്ന് രാവിലെ മലപ്പുറത്ത് കടലില്‍ വള്ളം മറിഞ്ഞും അപകടമുണ്ടായി. മലപ്പുറം താനൂര്‍ ഒട്ടും പുറത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഒട്ടുംപുറം സ്വദേശി റിസ്വാൻ (20) ആണ് മരിച്ചത്. കാണാതായ റിസ്വാനായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തൂവൽ തീരം അഴിമുഖത്തിന് സമീപമാണ് സംഭവം. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന്  തെരച്ചിൽ തുടങ്ങിയിരുന്നു. രാവിലെയാണ് വള്ളം മറിഞ്ഞത്.  

വള്ളം മറിഞ്ഞ ഭാഗത്താണ് തെരച്ചില്‍ നടത്തിയിരുന്നത്. ശക്തമായി തിരയടിക്കുന്നതിനും പ്രതികൂല കാലാവസ്ഥയും തെരച്ചലിനെ ബാധിച്ചിരുന്നു. മീന്‍ പിടിക്കാനായി പോയതിനിടെയാണ് വള്ളം മറിഞ്ഞത്. മൂന്നുപേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.നേരത്തെ തൂവല്‍തീരത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടമുണ്ടായ സ്ഥലത്തിന് സമീപമാണിപ്പോള്‍ മത്സ്യബന്ധന വള്ളം മറിഞ്ഞത്. ഏറെ നേരം നടത്തിയ തിരച്ചിലില്‍ റിസ്വാനെ കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല. 

തിരുവല്ലയില്‍ ശുചിമുറിയില്‍ പ്രസവിച്ച നവജാത ശിശുവിന്‍റെ മരണം ക്രൂര കൊലപാതകം; അമ്മ അറസ്റ്റില്‍

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്