
കോട്ടയം: നീർപ്പാറ - ബ്രഹ്മമംഗലം റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ബ്രഹ്മമംഗലം സ്വദേശിയായ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ ചാക്കോയുടെ കാറാണ് കത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന ചാക്കോ പുക ഉയരുന്നതു കണ്ട് വാഹനം നിർത്തി പുറത്തിറങ്ങി.
പിന്നാലെ തീ ആളി പടർന്നു. തീ ഉയരുന്നത് കണ്ട് സ്ഥലത്തെത്തിയ ഡിവൈഎഫ്ഐ തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജിതിൻ ബോസ്, മേഖലാ സെക്രട്ടറി ശരൺ ദാസ് എന്നിവർ ചേർന്ന് സമീപത്തുള്ള വീട്ടിലെ വീട്ടിലെ കൃഷിക്ക് നനയ്ക്കുന്ന ഓസ് എടുത്ത് തീ അണയ്ക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
"
40 പവൻ സ്വർണം വാങ്ങി; ആപ്പ് വഴി പണം അയച്ചിട്ടുണ്ടെന്ന് പറഞ്ഞ് 'ആപ്പിലാക്കിയ' പ്രതി ഒടുവിൽ കുടുങ്ങി
മലപ്പുറം: ജ്വല്ലറിയിൽ നിന്നും 40 പവൻ സ്വർണം വാങ്ങി ഓൺലൈൻ വഴി പണം (Online Payment) കൈമാറിയെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. കിഴിശ്ശേരി കുഴിമണ്ണ പാലക്കപ്പറമ്പിൽ ഷബീറലി (28) ആണ് അറസ്റ്റിലായത്. വേങ്ങര ടൗണിലെ പ്രമുഖ ജ്വല്ലറിയിൽ നിന്ന് സ്വർണം വാങ്ങി മൊബൈൽ ആപ്പ് വഴി പണം നൽകിയെന്ന് പറഞ്ഞ് പ്രതി വ്യാപാരിയെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു. 2021 നവംബർ ഒന്നിനാണ് പ്രതി വേങ്ങരയിലെ ജ്വല്ലറിയിൽ എത്തി 40 പവൻ സ്വർണാഭരണം വാങ്ങിയത്.
Read more: നുപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് അസദുദീൻ ഒവൈസി, സംഘർഷങ്ങൾക്ക് കാരണം കേന്ദ്ര സർക്കാരെന്ന് ആരോപണം
ബിൽ തുക 15 ലക്ഷം രൂപ മൊബെൽ ആപ്പ് വഴി അയച്ചിട്ടുണ്ടെന്നും അക്കൗണ്ടിൽ കയറിയിട്ടുണ്ടെന്നും പറഞ്ഞാണ് കബളിപ്പിച്ചത്. നിർധനരായ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയപ്പിക്കുന്നതിന് ചാരിറ്റി സംരംഭത്തിനാണ് ആഭരണമെന്ന് പ്രതി ജ്വല്ലറിക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ജ്വല്ലറി മാനേജ്‌മെന്റുമായി അടുപ്പമുള്ള കുഴിമണ്ണയിലെ സുഹൃത്തിനെക്കൊണ്ട് വേങ്ങരയിലേക്ക് വിളിച്ച് പരിചയപ്പെടുത്തുന്നതിനും ഇയാൾ ശ്രമിച്ചിരുന്നു. നെറ്റ്‍വർക്ക് പ്രശ്‌നമുണ്ടെന്നും ഇന്റർനെറ്റ് ശരിയായാൽ ഉടൻ പണം അക്കൗണ്ടിൽ ലഭിക്കുമെന്നും തെറ്റിദ്ധരിപ്പിച്ച ശേഷമാണ് പ്രതി സ്വർണവുമായി മുങ്ങിയത്.
എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഉടമകൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ആറു മാസത്തോളമായി പ്രതി ദില്ലിയിലും മറ്റും ഒളിവിൽ കഴിയുകയായിരുന്നു. നാട്ടിലെത്തിയതായുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരിയിലെ തിയേറ്ററിൽനിന്ന് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. വേങ്ങര സ്റ്റേഷൻ ഓഫീസർ മുഹമ്മദ് ഹനീഫ, മലപ്പുറം ഡാൻസ്ഫ് ടീം അംഗങ്ങളായ സിറാജുദ്ദീൻ, ഷഹേഷ്, വേങ്ങര എസ് ഐ രാധാകൃഷ്ണൻ, എ എസ് ഐമാരായ അശോകൻ, മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.