കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു; മദ്യലഹരിയിലെന്ന് നി​ഗമനം, സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു

Published : Aug 30, 2021, 10:46 PM IST
കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു; മദ്യലഹരിയിലെന്ന് നി​ഗമനം, സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു

Synopsis

എട്ട് പേർ അടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയതെന്നാണ് വിവരം. കല്യാണത്തണ്ടിൽ നിന്ന് മദ്യപിച്ചശേഷമാണ് സംഘം ഇവിടെ എത്തിയത്.

കട്ടപ്പന: സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിനിടെ, നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. കാഞ്ചിയാർ ലബ്ബക്കട പുളിക്കൽ ജോസിന്റെ മകൻ ജോബിൻ (21) ആണ് മരിച്ചത്.

രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. കട്ടപ്പന-പുളിയൻമല റൂട്ടിലെ കെട്ടിടത്തിനു മുകളിൽ നിന്നാണ് ജോബിൻ വീണത്. എട്ട് പേർ അടങ്ങുന്ന സംഘമാണ് ഇവിടെ എത്തിയതെന്നാണ് വിവരം. കല്യാണത്തണ്ടിൽ നിന്ന് മദ്യപിച്ചശേഷമാണ് സംഘം ഇവിടെ എത്തിയത്. രാത്രിയിൽ മൊബൈൽ ഫോൺ വിളിച്ചുകൊണ്ട് നിൽക്കുമ്പോൾ കെട്ടിടത്തിൽ നിന്ന് വീണതാണെന്ന് സംശയം. സംഘത്തിൽ ഉണ്ടായിരുന്ന നാല് പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമിതവേഗത, നിയന്ത്രണം വിട്ട കാർ ബൈക്കിലും ഓട്ടോയിലും ഇടിച്ചുകയറി; ബൈക്ക് യാത്രക്കാരന്‍റെ കാൽ അറ്റു, നാലുപേർക്ക് പരിക്ക്
ബുക്കിൽ 500 രൂപയുണ്ടെങ്കിൽ മികച്ച ചികിത്സ, കൈക്കൂലിവീരൻ ഫിസിയോതെറാപ്പിസ്റ്റ്; വലയിൽ വീഴ്ത്തി വിജിലൻസ്