കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പറപ്പൂക്കര അസീസി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ചയായിരുന്നു സംഭവം.

തൃശ്ശൂർ: ശ്വാസകോശത്തില്‍ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. പറപ്പൂക്കര തോട്ടുങ്ങല്‍ പുതുപ്പുള്ളിപറമ്പില്‍ റൂബി -അനു ദമ്പതികളുടെ മകന്‍ ഏയ്ബലാണ് മരിച്ചത്. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പറപ്പൂക്കര അസീസി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ചയായിരുന്നു സംഭവം.

രാവിലെ കുട്ടി മിഠായി കഴിച്ചിരുന്നു. തൊണ്ടയില്‍ മിഠായി കുടുങ്ങിയന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ശ്വാസകോശത്തില്‍ ഭക്ഷണത്തോടൊപ്പം അമരക്കുരു കണ്ടെത്തിയത്. പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്‌കാരം ശനി രാവിലെ 10ന് പറപ്പൂക്കര സെന്റ് ജോണ്‍സ് നെപ്യുസാന്‍ ഫൊറോന പള്ളി സെമിത്തേരിയില്‍. സഹോദരന്‍: ആരോണ്‍.