വീടിന് സമീപത്തെ കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Published : Sep 09, 2025, 06:03 PM IST
death

Synopsis

വീടിന് സമീപത്തെ കുളത്തിലാണ് ആലത്തൂർ അരങ്ങാട്ട് പറമ്പ് സുരേഷ് (37) ആണ് മരിച്ചത്.  

പാലക്കാട്: പാലക്കാട് ആലത്തൂരില്‍ കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലത്തൂർ അരങ്ങാട്ട് പറമ്പ് സുരേഷ് ആണ് മരിച്ചത്. 37 വയസായിരുന്നു. വീടിന് സമീപത്തെ കുളത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. എങ്ങനെ കുളത്തിൽ വീണു എന്ന കാര്യത്തില്‍ വ്യക്തമല്ല. സുരേഷിന്റെ സുഹൃത്തുക്കളാണ് മൃതദേഹം ആദ്യം കണ്ടത്. വിവരം ലഭിച്ചതിനെ തുര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ തുടരുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം