മുറിയെടുത്തത് 2 ദിവസം മുൻപ്, കാണാനില്ലെന്ന പരാതിക്ക് പിന്നാലെ യുവാവിനെ ലോ‌ഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Sep 16, 2024, 07:33 PM IST
മുറിയെടുത്തത് 2 ദിവസം മുൻപ്, കാണാനില്ലെന്ന പരാതിക്ക് പിന്നാലെ യുവാവിനെ ലോ‌ഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

യുവാവ് വിഷം കഴിച്ച് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല

കൊച്ചി: മൂവാറ്റുപുഴയിലെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പണിക്കൻകുടി സ്വദേശി കിഷോർ കെ.കെ ആണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് കിഷോർ മൂവാറ്റുപുഴയിലെത്തി ലോഡ്‌ജിൽ മുറിയെടുത്തതെന്നാണ് വിവരം. ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. യുവാവിനായുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് വൈകുന്നേരത്തോടെ ലോഡ്‌ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കും. യുവാവ് വിഷം കഴിച്ച് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. വെള്ളത്തൂവൽ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏത് കൊലകൊമ്പൻ ആയാലും നടപടിയുണ്ടാകും, കടുത്ത നടപടികൾ പ്രഖ്യാപിച്ച് തിരുവനന്തപുരം മേയ‍ർ; സ്പാകൾക്ക് അനുമതികൾ പരിശോധിക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍റെ വൻ പ്രഖ്യാപനം; 'രണ്ട് എസ്റ്റേറ്റുകളിലായി 300 ഏക്കറില്‍ സോളാര്‍ പ്ലാന്‍റ്; കാസര്‍കോട് കേരളത്തിന്‍റെ സോളാര്‍ ഹബ്ബ് ആകും'