മോഷണക്കേസിൽ ജയിലിൽ നിന്നിറങ്ങി ടൈലറിം​ഗ് കടയിൽ നിന്ന് സ്വർണം കവർന്നു; യുവാവ് അറസ്റ്റിൽ

Published : Dec 04, 2023, 05:01 PM IST
മോഷണക്കേസിൽ ജയിലിൽ നിന്നിറങ്ങി ടൈലറിം​ഗ് കടയിൽ നിന്ന് സ്വർണം കവർന്നു; യുവാവ് അറസ്റ്റിൽ

Synopsis

തിരിച്ചെത്തി ബാഗ് അന്വേഷിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടിയത്. മോഷണം പോയ സ്വർണം പൊലീസ് കണ്ടെടുത്തു. 

കൊച്ചി: പെരുമ്പാവൂരിലെ ലേഡീസ് ടൈലറിംഗ് കടയിൽ നിന്ന് മൂന്ന് പവൻ സ്വർണവും 5000 രൂപയും മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. ആസാം നൗഗൗവ് സ്വദേശി മെഹ്ഫൂസ് അഹമ്മദിനെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 30ന് പട്ടാൽ ഭാഗത്തെ ലേഡീസ് ടൈലറിംഗ് കടയിലാണ് മോഷണം നടന്നത്. രാവിലെ 8.30ന് കട തുറന്നു സ്വർണവും പണവും അടങ്ങിയ ബാഗ് കടയിൽ വച്ചതിനുശേഷം കടയുടമ തൊട്ടടുത്ത വീട്ടിലേക്ക് പോയ സമയമായിരുന്നു കവർച്ച. തിരിച്ചെത്തി ബാഗ് അന്വേഷിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പെരുമ്പാവൂരിൽ നിന്നും പിടികൂടിയത്. മോഷണം പോയ സ്വർണം പൊലീസ് കണ്ടെടുത്തു. മോഷണക്കേസിൽ മൂന്നുമാസത്തെ ജയിലിൽ ശിക്ഷയ്ക്കു ശേഷം രണ്ടു മാസം മുമ്പാണ് പ്രതി പുറത്തിറങ്ങിറങ്ങിയത്.

ചിലർക്ക് യമനിൽ പോകാൻ അനുവാദം നൽകാറുണ്ടെന്ന് കേന്ദ്രം; കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതമെന്ന് അമ്മ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി