ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു; ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം

Published : Dec 04, 2023, 04:34 PM IST
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു; ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം

Synopsis

വടശ്ശേരിക്കര സ്വദേശി അരുൺകുമാർ സി എസ് (42) ആണ് മരിച്ചത്. പത്തനംതിട്ട മൈലപ്ര തയ്യിൽപടിയിലാണ് അപകടം ഉണ്ടായത്.

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ഇരുചക്ര വാഹന യാത്രികൻ മരിച്ചു. വടശ്ശേരിക്കര സ്വദേശി അരുൺകുമാർ സി എസ് (42) ആണ് മരിച്ചത്. പത്തനംതിട്ട മൈലപ്ര തയ്യിൽപടിയിലാണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ പറമ്പിലേക്ക് മറിഞ്ഞു. പത്തനാപുരം കുന്നിക്കോട് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.

അതേസമയം, ഗുരുവായൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിലാണ് തീ പടർന്നത്. ഈ സമയത്ത് ഏഴ് കുട്ടികളടക്കം 50 പേരാണ് ബസിലുണ്ടായിരുന്നത്. റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു. ബസിലെ ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. ഫയർഫോഴ്സും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പ് തന്നെ പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി