കോഴിക്കോട് ബേപ്പൂര്‍ പുറം കടലില്‍ മീന്‍പിടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്താൻ കോസ്റ്റ്ഗാര്‍ഡ്. കോസ്റ്റ് ഗാര്‍ഡ് ഷിപ്പായ ഐസിജിഎസ് ആര്യമാന്‍ മീന്‍പിടുത്ത ബോട്ടില്‍ നിന്ന് മത്സ്യതൊഴിലാളിയായ റോബിന്‍സനെ രക്ഷപ്പെടുത്തി കരയിലേക്ക് കൊണ്ടുവരുകയാണ്.(പ്രതീകാത്മക ചിത്രം)

കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ പുറം കടലില്‍ മീന്‍പിടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്താന്‍ കോസ്റ്റ് ഗാര്‍ഡ്. കോസ്റ്റ് ഗാര്‍ഡ് ഷിപ്പായ ഐസിജിഎസ് ആര്യമാന്‍ മീന്‍പിടുത്ത ബോട്ടില്‍ നിന്ന് മത്സ്യതൊഴിലാളിയായ റോബിന്‍സനെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ് ബോട്ടിലേക്ക് കൊണ്ടു പോയി. ബോട്ടില്‍ കരക്കെത്തിച്ച് മത്സ്യതൊഴിലാളിയെ ആശുപത്രയിലേക്ക് മാറ്റും. ബേപ്പൂരില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പുറംകടലില്‍ മീന്‍പിടിക്കുന്നതിനിടെയാണ് മത്സ്യതൊഴിലാളിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. വിവരമറിഞ്ഞ കോസ്റ്റ് ഗാര്‍ഡ് ഉടൻ ബോട്ടിന് സമീപത്തേക്ക് എത്തുകയായിരുന്നു.

സർവകലാശാല നിയമഭേദ​ഗതി ബില്ലിൽ അനിശ്ചിതത്വം; മുൻകൂർ അനുമതി ഇനിയും നൽകാതെ ​ഗവർണർ

YouTube video player