
തിരുവനന്തപുരം: വർക്കല ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. തിരുനെൽവേലി സ്വദേശിയായ ഭാരതി ആണ് മുങ്ങിപ്പോയത്. ചെന്നൈയിൽ നിന്നും വർക്കലയിലേക്ക് വിനോദ യാത്ര വന്ന സംഘത്തിലെ അംഗമാണ്. യുവാവിനോടൊപ്പം കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികളാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. വർക്കല ഫയർഫോഴ്സ് യുവാവിനായുള്ള തെരച്ചിൽ തുടരുന്നു.