
കോട്ടയം: കോട്ടയം നീണ്ടൂരിൽ തിരുവോണ രാത്രി ഉണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു. മദ്യപാനത്തെ തുടർന്ന് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തിൽ കലാശിച്ചത്. നീണ്ടൂർ ഓണംതുരുത്ത് സ്വദേശി അശ്വിൻ ആണ് കൊല്ലപ്പെട്ടത്. 23 വയസ് മാത്രമായിരുന്നു പ്രായം.
കാലാവസ്ഥാ വ്യതിയാനം; അടുത്ത നൂറ്റാണ്ടില്‍ 100 കോടി മനുഷ്യരെ മരണത്തിലേക്ക് നയിക്കുമെന്ന് പഠനം
അശ്വിൻ ഉൾപ്പെട്ട സംഘവും മറ്റൊരു സംഘവും തമ്മിൽ ഇന്നലെ രാത്രി നീണ്ടൂരിലെ ബാറിൽ വച്ച് സംഘർഷമുണ്ടായി. ഇതിന്റെ തുടർച്ചയായി ഓണം തുരുത്ത് കവലയിൽ വച്ച് ഇരു കൂട്ടരും വീണ്ടും ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലിനിടെയാണ് അശ്വിനും സുഹൃത്ത് അനന്ദുവിനും കുത്തേറ്റത്. കുത്തേറ്റു വീണ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അശ്വിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. ഓണംതുരുത്ത് മേഖല കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ മുമ്പും അക്രമങ്ങൾ നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങളുടെ തുടർച്ചയായാണ് തിരുവോണ നാളിലേയും സംഘർഷം. അശ്വിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
ഷട്ടറുകൾ വെൽഡ് ചെയ്യുന്നതിനിടെ പടക്ക സംഭരണശാലയില്‍ തീപിടിത്തം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam