നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

Published : Aug 29, 2026, 02:49 AM IST
man found dead

Synopsis

കോഴിക്കോട് കുറ്റ്യാടിയിൽ ലോഡ്ജ് മുറിയിലെ ശുചിമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാലു മാസമായി ഇവിടെ താമസിച്ചിരുന്ന മരുതോങ്കര സ്വദേശി അനില്‍ കുമാറാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര മാവുള്ള പറമ്പില്‍ വീട്ടില്‍ മോഹന്‍ദാസിന്റെ മകന്‍ അനില്‍ കുമാര്‍ (43) ആണ് മരിച്ചത്. കുറ്റ്യാടി-വയനാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജിലാണ് സംഭവം നടന്നത്.

അനില്‍ കുമാര്‍ ഈ ലോഡ്ജില്‍ നാലു മാസമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ മുറിയിലെ ബാത്‌റൂമില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ
ആവേശത്തിരയിളക്കി പായിപ്പാട് ജലോത്സവം; പായിപ്പാടൻ ചുണ്ടന് കിരീടം