
കൊല്ലം: ഗാന്ധി പ്രതിമയ്ക്ക് മുകളിൽ കയറി മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം. പുനലൂരിലാണ് സംഭവം. പ്രതിമയ്ക്ക് മുകളിൽ കയറി അസഭ്യവർഷം നടത്തിയ യുവാവ് പ്രതിമയുടെ ചെകിട്ടത്തടിച്ചു. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്. പുനലൂർ തൂക്കുപാലത്തിനു സമീപം സ്ഥാപിച്ചിട്ടുള്ള പ്രതിമയിലായിരുന്നു യുവാവിന്റെ പരാക്രമം. ചെകിട്ടത്തടിച്ച യുവാവ് പരസ്യമായി പ്രതിമയിൽ തെറിയഭിഷേകം നടത്തി.
പ്രതിഷേധിച്ച നാട്ടുകാർക്കു നേരെയും അശ്ലീല പ്രയോഗം നടത്തി. സമീപത്തെ കടകൾക്ക് നേരെയും അതിക്രമം നടത്തി. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് പുനലൂർ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ നവകേരള സദസിൽ ബഹളം വെയ്ക്കുകയും പിങ്ക് പോലീസിന്റെ വാഹനത്തിൻറെ ചില്ല് അടിച്ചു തകർക്കുകയും ചെയ്ത കേസിൽ പ്രതിയാണ്. സ്ഥിരം പ്രശ്നക്കാരനാണ് ഹരിലാലെന്ന് നാട്ടുകാർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam