പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 35 വർഷം തടവ്

Published : Mar 26, 2024, 04:43 PM ISTUpdated : Mar 26, 2024, 09:36 PM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 35 വർഷം തടവ്

Synopsis

35 വർഷത്തെ തടവ് ശിക്ഷക്ക് പുറമേ പ്രതി 75,000 രൂപ പിഴയും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു

കോട്ടയം എരുമേലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ചു വർഷത്തോളം നിരന്തര ലൈംഗിക പീഡനത്തെ ഇരയാക്കിയ കേസിലെ പ്രതിയെ 35 വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. ശാസ്ത്രീയ തെളിവുകളാണ് പ്രതിയെ കുടുക്കിയത്. എരുമേലിക്കടുത്ത് എയ്ഞ്ചൽ വാലി സ്വദേശി ബൈജു എന്നു വിളിക്കുന്ന വർഗീസിനെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 35 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. ഇതിനുപുറമേ 75000 രൂപ പിഴയും പ്രതി ഒടുക്കണം .പിഴ ഒടുക്കി ഇല്ലെങ്കിൽ ഏഴുമാസം കൂടി അധിക ശിക്ഷ അനുഭവിക്കേണ്ടി വരും.

എരുമേലി പോലീസ് സ്റ്റേഷൻ പരിധിയിൽ 2019ലായിരുന്നു സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കുന്ന കാലം മുതൽ അഞ്ചു വർഷത്തിലേറെ പെൺകുട്ടിയെ വർഗീസ് പീഡിപ്പിച്ചിരുന്നു എന്നാണ് കേസ്. കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡന വിവരം ഇയാൾ മറച്ചുവെച്ചത്. പെൺകുട്ടിയുടെ കുടുംബാഗങ്ങൾക്ക്  തോന്നിയ സംശയമാണ് പീഡന വിവരം പുറത്തറിയാൻ വഴി വച്ചത്.

കുട്ടിയുടെ വീടിൻറെ ചുവരിൽ നിന്നു ലഭിച്ച ശരീരസ്രവങ്ങളുടെ ഡി എൻ എ പരിശോധന ഫലമാണ് നിർണായക തെളിവായത്. അഡ്വ. പി.എസ് മനോജായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍. എരുമേലി എസ്.എച്ച്. ഓ ആയിരുന്ന ദിലീപ് ഖാന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും തുടർന്ന് കാഞ്ഞിരപ്പള്ളി  ഡിവൈഎസ്പി ആയിരുന്ന ബാബുക്കുട്ടന്റെ നേതൃത്വത്തിൽ  ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി എസ് സൈമയാണ് വിധി പ്രസ്താവിച്ചത്.

'വെൺതേക്ക്, അയിനി, ആഫ്രിക്കൻ ചോല'; വയനാട്ടില്‍ വീണ്ടും അനധികൃത മരംമുറി, 50ലധികം മരങ്ങള്‍ മുറിച്ചു

 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി