1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത ഭൂമിയിലാണ് അനധികൃത മരംമുറി

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും അനധികൃത മരംമുറി. ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ചെന്നായ് കവലയിലെ ഭൂമിയില്‍ നിന്നാണ് 50ലധികം മരങ്ങള്‍ മുറിച്ചത്. 30 മരങ്ങള്‍ സ്ഥലത്ത് നിന്നും കടത്തി. മരങ്ങളും കടത്താൻ ഉപയോഗിച്ച വാഹനവും വനംവകുപ്പ് പിടികൂടി. 1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി ആദിവാസികള്‍ക്ക് പതിച്ചുകൊടുത്ത ഭൂമിയിലാണ് അനധികൃത മരംമുറി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വനംവകുപ്പ് നടത്തിയ പരിശോധനയിൽ മരം മുറി കണ്ടെത്തുകയായിരുന്നു. വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല മരങ്ങളാണ് മുറിച്ചു കടത്തിയത്. സംഭവത്തിൽ ആറു പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് , വയനാട് സ്വദേശികളാണ് പ്രതികൾ. മരം കടത്താൻ ഉപയോഗിച്ച് ലോറിയാണ് പിടിച്ചെടുത്തത്. 3000 ത്തോളം ഏക്കർ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ച് കടത്തിയത്. സ്ഥലത്ത് വനംവകുപ്പിന്‍റെ പരിശോധന തുടരുകയാണ്. 

കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം; അച്ഛൻ മുഹമ്മദ് ഫായിസ് കസ്റ്റഡിയിൽ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews