മലപ്പുറത്ത് കുടുംബ കോടതിക്ക് സമീപത്ത് യുവാവിൻ്റെ ആക്രമണം; ഭാര്യാ മാതാവിന് പരിക്ക്, യുവാവിനെ പൊലീസ് പിടികൂടി

Published : Jul 23, 2024, 01:49 PM ISTUpdated : Jul 23, 2024, 01:51 PM IST
മലപ്പുറത്ത് കുടുംബ കോടതിക്ക് സമീപത്ത് യുവാവിൻ്റെ ആക്രമണം; ഭാര്യാ മാതാവിന് പരിക്ക്, യുവാവിനെ പൊലീസ് പിടികൂടി

Synopsis

കുത്തേറ്റ വണ്ടൂര്‍ സ്വദേശി ശാന്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ബൈജു പൊലീസ് കസ്റ്റഡിയിലാണ്

മലപ്പുറം: ജില്ലാ കുടുംബ കോടതിക്ക് പുറത്തു വച്ച് ഭാര്യ മാതാവിനെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. വണ്ടൂർ സ്വദേശി ശാന്തക്കാണ് കുത്തേറ്റത്. മകളുടെ ഭർത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവാഹമോചന കേസിനായാണ് ഇവര്‍ കോടതിയിലെത്തിയത്. വ്യക്തി വിരോധമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം. ശാന്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടിയിലായ ബൈജു കത്തിയും വാളുമായാണ് കോടതിക്ക് സമീപത്ത് എത്തിയതെന്നാണ് വിവരം. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ വധശ്രമ കുറ്റവും മാരകായുധങ്ങൾ കൈവശം വെച്ച കുറ്റവും ചുമത്തി കേസെടുക്കുമെന്നാണ് വിവരം. 

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം