
മലപ്പുറം: മലപ്പുറം ആഢ്യന്‍പ്പാറയിലെ വനത്തിനുള്ളില്‍ യുവാവ് കുടുങ്ങി. പ്ലാക്കല്‍ ചോല കോളനിയിലെ കുട്ടിപെരകന്റെ മകന്‍ ബാബുവാണ് ഒരു രാത്രി മുഴുവന്‍ പന്തിരായിരം വനത്തിനുള്ളില്‍ അകപ്പെട്ടത്. ഇന്നലെ രാവിലെ പത്ത് മണിയോടെ ഈന്ത് ശേഖരിക്കാനായി പന്തീരായിരം വനത്തില്‍ പോയതായിരുന്നു ബാബു. ജോലി കഴിഞ്ഞ് വൈകിട്ടോടെ വനത്തില്‍ നിന്നും തിരിച്ചിറങ്ങി കാഞ്ഞിരപുഴ മറി കടക്കാനുള്ള ശ്രമത്തിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
പുഴയില്‍ ഒഴുക്ക് കൂടിയതിനാല്‍ മറു കരയില്‍ എത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെയോടെ പോലീസ്, ഫയര്‍ ഫോഴ്‌സ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷപ്രവര്‍ത്തനം പുന:രാരംഭിക്കുകയായിരുന്നു. വെള്ളത്തില്‍ ഒഴുകിയ ബാബു അതി സാഹസമായി കരയ്ക്ക് കയറി. എന്നാല്‍ കൊടുംകാട്ടിനുളളില്‍ ഒറ്റയ്ക്കായ ബാബു അതീവ ക്ഷീണിതനായിരുന്നു. നേരം സന്ധ്യയോടടുത്തിട്ടും ബാബുവിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആഢ്യന്‍പ്പാറ യിലെ എയ്ഡ് പോസ്റ്റില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. മറു കരയില്‍ നിന്നും ബാബുവിന്റെ ശബ്ദം കേട്ടതോടെ രക്ഷപ്രവര്‍ത്തനം വേഗത്തിലാക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam