കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് സമീപത്ത് സിറിഞ്ചുകള്‍, ദുരൂഹ

Published : Mar 20, 2024, 09:16 AM ISTUpdated : Mar 20, 2024, 12:22 PM IST
കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് സമീപത്ത് സിറിഞ്ചുകള്‍, ദുരൂഹ

Synopsis

കൊയിലാണ്ടി സ്വദേശി അമൽ സൂര്യനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും സിറിഞ്ചുകളും മറ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി അമൽ സൂര്യനെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും സിറിഞ്ചുകളും മറ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

ഇയാള്‍ അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്നാണ് സൂചന. ഇയാളുടെ കൂടെയുണ്ടായിരുന്ന യുവാവിനെ അവശനിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്‍ക്വസ്റ്റ്, ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്