
തിരുവനന്തപുരം: തിരുവനന്തപുരം കരിമഠം കോളനിയിൽ യുവാവിനെ വെട്ടിക്കൊന്നു. 19 വയസുള്ള അർഷാദ് ആണ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. വൈകുന്നേരം 5:30നായിരുന്നു സംഭവം.
യുവാക്കൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിന് കാരണം. ദീപാവലക്കടക്കം പ്രദേശത്ത് സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് കൊലപാതകം. കോളനിയിൽ തന്നെയുള്ള അർഷാദ് ആണ് കൊല്ലപ്പെട്ടത്. അർഷാദിന് കഴുത്തിനാണ് വെട്ടേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, സംഭവത്തിൽ ആറോളം പേർ കസ്റ്റഡിയിലുണ്ടെന്നാണ് പൊലീസ് പറയുന്നത്.
വ്യാജ ആയുധ ലൈസൻസ്; തൃശ്ശൂരിൽ സെക്യൂരിറ്റി ഗാർഡായ കാശ്മീർ സ്വദേശി അറസ്റ്റിൽ
https://www.youtube.com/watch?v=NGGtwauUQBs
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam