മലപ്പുറത്ത് സ്‌കൂട്ടര്‍ യാത്രയ്ക്കിടെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ കത്തി, ഇടതു കൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍

Published : Apr 19, 2026, 10:31 PM IST
Mobile Phone

Synopsis

മലപ്പുറം പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോണിന് തീപിടിച്ച് പൊള്ളലേറ്റു. വൈലോങ്ങര സ്വദേശി നെബുവിന് കൈയ്ക്കും തുടയ്ക്കും പരിക്കേറ്റു. അമിതമായി ചൂടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

മലപ്പുറം: പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അപ്രതീക്ഷിതമായി തീപിടിച്ച് യുവാവിന് പൊള്ളലേറ്റു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വൈലോങ്ങര സ്വദേശി സി.എസ്. നെബുവിനാണ് പരിക്കേറ്റത്. ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. യാത്രയ്ക്കിടെ പോക്കറ്റിലിരുന്ന ഫോണില്‍ നിന്ന് പുക ഉയരുകയും നിമിഷങ്ങള്‍ക്കകം തീപിടിക്കുകയുമായിരുന്നു.

നെബുവിന്റെ ഇടതു കൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച ഇദ്ദേഹം ചികിത്സയിലാണ്. ഫോണ്‍ പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. വേനല്‍ച്ചൂട് കഠിനമായ സാഹചര്യത്തില്‍ മൊബൈല്‍ ഫോണുകള്‍ അമിതമായി ചൂടാകുന്നത് അപകടങ്ങള്‍ക്ക് കാരണമാകാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അമിതമായി ചൂടായതുകാരണമാകാം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചെതെന്നാണ് പ്രാഥമിക നിഗമനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശല്യം കാരണം പൊറുതിമുട്ടി; ഒറ്റപ്പാലത്ത് ഒറ്റയടിക്ക് തീർത്തത് 44 കാട്ടുപന്നികളെ, നഗരസഭാ ട്രെഞ്ചിങ് ഗ്രൗണ്ടിൽ സംസ്കരിച്ചു
പൊലീസുകാരനെന്ന വ്യാജേന എത്തി ലോട്ടറി തട്ടിപ്പ്; തലസ്ഥാനത്ത് വിൽപ്പനക്കാരെ കബളിപ്പിച്ച് പണം തട്ടി, പ്രതിക്കായി അന്വേഷണം