കരുവാരക്കുണ്ടിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

By Asianet MalayalamFirst Published May 18, 2021, 10:27 PM IST
Highlights

ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. തരിശ് കുണ്ടോടയിലെ വാലയിൽ കുഞ്ഞാപ്പാന്റെ മകൻ ഷാജഹാൻ (42) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ പതിനൊന്നിനാണ് സംഭവം. ജനവാസ കേന്ദ്രങ്ങളായ കുണ്ടോട, കക്കറ ഭാഗങ്ങളിലിറങ്ങിയ കാട്ടുപോത്ത് മണിക്കൂറുകളോളം ജനങ്ങളെ ഭീതിയിലാക്കി. 

കരുവാരക്കുണ്ട്: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. തരിശ് കുണ്ടോടയിലെ വാലയിൽ കുഞ്ഞാപ്പാന്റെ മകൻ ഷാജഹാൻ (42) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ പതിനൊന്നിനാണ് സംഭവം. ജനവാസ കേന്ദ്രങ്ങളായ കുണ്ടോട, കക്കറ ഭാഗങ്ങളിലിറങ്ങിയ കാട്ടുപോത്ത് മണിക്കൂറുകളോളം ജനങ്ങളെ ഭീതിയിലാക്കി. 

കക്കറ ഭാഗത്തു നിന്നുമാണ് കാട്ടുപോത്ത് കുണ്ടോടയിലെത്തുന്നത്. കുണ്ടോട പാലവും, മൈതാനവും കടന്ന് വീടുകളിൽ കയറുന്നതിനിടെയാണ് ആളുകൾ ബഹളം വെച്ചതോടെ കാട്ടുപോത്ത്  രണ്ടോടുകയായിരുന്നു. ഇതിനിടയിലാണ് വീട്ടുമുറ്റത്തുണ്ടായിരുന്ന ഷാജഹാന് കുത്തേറ്റത്ത്. 

ബോധരഹിതനായ ഷാജഹാനെ ഉടനെ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെക്കിലും ജീവൻ രക്ഷിക്കാനായില്ല. ലോക്ക്ഡൗൺ ആയതിനാൽ പുഴയിലും റോഡിലും ആളുകൾ കുറവായതിനാൽ വൻ അപകടമാണ് ഒഴിവായത്. 

പ്രവാസിയായിരുന്ന ഷാജഹാൻ ദിവസങ്ങൾക്ക് മുമ്പാണ് ലീവിന് നാട്ടിൽ വന്നത്. കിഴക്കേതലയിൽ മൊബൈൽ ഫോൺ ഷോപ്പ് നടത്തിവരുകയായിരുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊടക്കാടൻ ഹുസൈന്റെ സ്‌കൂട്ടറും തകർന്നിട്ടുണ്ട്. ഭാര്യ: സിൻസ. മക്കൾ: റിഥിൻ, റിദ ഫാത്തിമ, അയിഷ റയ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!