
കൊച്ചി: ചെറായിയിൽ 90 വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെറായി സ്വദേശിയായ 26കാരനായ ശ്യാംലാലിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ വൈകിട്ടാണ് വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പിലായ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. ശ്യാംലാൽ മയക്കുമരുന്ന് കേസിലടക്കം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വിമാനയാത്രയ്ക്കിടെ യുവ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 47കാരനായ പ്രൊഫസര്‍
ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വൃദ്ധയും മകളും താമസിക്കുന്ന പള്ളിപ്പുറം ചെറായി കരയിൽ വീട്ടിലെത്തി വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. ഈ സമയത്ത് വൃദ്ധയുടെ മകൾ വീട്ടിലില്ലായിരുന്നു. മകൾ ജോലിക്ക് പോയിരിക്കുകയായിരുന്നു. അയൽക്കാരനായ പ്രതി വീട്ടിലേക്ക് വന്നപ്പോൾ മദ്യപിച്ചെന്ന സംശയം തോന്നിയ വൃദ്ധ വീട്ടിൽ നിന്ന് പോകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് നിഷേധിച്ച ശ്യാംലാൽ വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ വൃദ്ധയും മകളും പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്യാംലാൽ നിരന്തരം അയൽക്കാരെ ഉപദ്രവിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു.
ഡയറിയിൽ രഹസ്യമെല്ലാം വെളിപ്പെട്ടു; മുൻ മിസ് ആന്ധ്രയുടെ മരണത്തിൽ ജിം പരിശീലകൻ അറസ്റ്റിൽ
ഓടിളക്കി വീട്ടിൽ കയറി മോട്ടോറും ഗ്യാസ് സിലിണ്ടറും ഫാനും മോഷ്ടിച്ചു, യുവാവ് പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam