അടഞ്ഞു കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ് പണമുണ്ടാക്കുന്നതാണ് പ്രതികളുടെ രീതി.
ആലപ്പുഴ: വീടിന്റെ ഓടിളക്കിയിറങ്ങി മോട്ടോറും ഗ്യാസ് സിലിണ്ടറുകളും ചെമ്പുകുട്ടകവും, സീലിംഗ് ഫാനുകളും മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. ചെങ്ങന്നൂർ പാണ്ടനാട് പടിഞ്ഞാറ് തച്ചാറയിൽ വീട്ടിൽ ബിജു ബാബു (32) ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. മൂന്നു പ്രതികൾ ഉൾപ്പെട്ട കേസിലെ രണ്ടാം പ്രതിയെയാണ് പിടികൂടിയത്. മറ്റ് രണ്ട് പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. പാണ്ടനാട് പറമ്പത്തൂർപടി ഭാഗത്ത് അടച്ചിട്ടിരുന്ന വീട്ടിലാണ് പ്രതികൾ മോഷണം നടത്തിയത്. ഉടമ മഹാരാഷ്ട്രയിലാണ്.
Read More.... അച്ഛനെ സഹായിക്കാൻ അടുത്തുകൂടി 15 കാരിയെ പീഡിപ്പിച്ചു; ജോത്സ്യൻ പോക്സോ കേസിൽ അറസ്റ്റിൽ
അടഞ്ഞു കിടക്കുന്ന വീടുകൾ കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ് പണമുണ്ടാക്കുന്നതാണ് പ്രതികളുടെ രീതി. അറസ്റ്റു ചെയ്ത പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ പുലിയൂർ പാലച്ചുവട് ഭാഗത്തുള്ള ആക്രിക്കടയിൽ നിന്നും ഇയാൾ വിൽപ്പന നടത്തിയ സീലിംഗ് ഫാനുകളും ചെമ്പുകലവും കണ്ടെടുത്തു. ചെമ്പുകുട്ടകം പ്രതി ഒളിപ്പിച്ചിരുന്ന സ്ഥലത്തു നിന്നും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ്ബ് ജയിലിൽ റിമാൻഡിൽ പാർപ്പിച്ചു.

