ഭാര്യയെ ഡോക്ടറെ കാണിക്കാനെത്തിയ യുവാവ് ജീവനക്കാരെ അസഭ്യം പറഞ്ഞു, പൊലീസുകാരെ ആക്രമിച്ചു; എഎസ്ഐക്ക് പരിക്ക്

Published : Dec 11, 2024, 09:11 PM ISTUpdated : Dec 11, 2024, 09:44 PM IST
ഭാര്യയെ ഡോക്ടറെ കാണിക്കാനെത്തിയ യുവാവ് ജീവനക്കാരെ അസഭ്യം പറഞ്ഞു, പൊലീസുകാരെ ആക്രമിച്ചു; എഎസ്ഐക്ക് പരിക്ക്

Synopsis

ഭാര്യയെ ഡോക്ടറെ കാണിക്കാൻ എത്തിയ ഭർത്താവ് ചീട്ട് കിട്ടാൻ വൈകിയതിന് ആശുപത്രി അധികൃതരെ അസഭ്യം പറഞ്ഞു. ചോദ്യം ചെയ്ത പൊലീസിനെ യുവാവ് ആക്രമിച്ചു. എഎസ്ഐയ്ക്ക് പരിക്ക്

കോട്ടയം:ഭാര്യയെ ഡോക്ടറെ കാണിക്കാൻ എത്തിയ ഭർത്താവ് ചീട്ട് കിട്ടാൻ വൈകിയതിന് ആശുപത്രി അധികൃതരെ അസഭ്യം പറഞ്ഞു. യുവാവ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പൊലീസിനെ യുവാവ് ആക്രമിച്ചു. ആക്രമണത്തിൽ പൊലീസുകാര്‍ക്ക് പരിക്കേറ്റു. കോട്ടയം ബ്രഹ്മമംഗലം സ്വദേശി അനീഷ്കുമാറാണ് വൈക്കം താലൂക്ക് ആശുപത്രിയിൽ അക്രമം നടത്തിയത്.

വൈക്കം സ്റ്റേഷനിലെ എഎസ്ഐ അൽഅമീർ, സിവിൽ പൊലീസുകാരൻ ,സെബാസ്റ്റ്യൻ എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ എഎസ്ഐ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അനീഷ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ടോടെയാണ് വൈക്കം താലൂക്ക് ആശുപത്രിയിൽ ആക്രമണം ഉണ്ടായത്.

റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; ഭിന്നശേഷിക്കാരിയായ കെ റെയിൽ ജീവനക്കാരി മരിച്ചു

 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ