പനമരത്തിനടുത്ത് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Published : Jun 19, 2025, 02:37 PM ISTUpdated : Jun 19, 2025, 02:39 PM IST
accident death

Synopsis

കഴിഞ്ഞ ദിവസം എരനല്ലൂരില്‍ ജീപ്പും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികനായിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റത്.

കല്‍പ്പറ്റ: പനമരത്തിനടുത്ത എരനെല്ലൂരില്‍ ഉണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പനമരം സ്വദേശി മുഹമ്മദ് നിഹാല്‍ (22) ആണ് മരിച്ചത്. കോഴിക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നിഹാല്‍. 

കഴിഞ്ഞ ദിവസം എരനല്ലൂരില്‍ ജീപ്പും ഇരുചക്ര വാഹനവും കൂട്ടിയടിച്ചാണ് ബൈക്ക് യാത്രികനായിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റത്. പച്ചിലക്കാട് നിന്നും പനമരത്തേക്ക് പോകുകയായിരുന്ന ബൈക്കും പനമരത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഗുരുതരമായി പരിക്കേറ്റ നിഹാലിനെ ഓടിക്കൂടിയ നാട്ടുകാര്‍ ആദ്യം മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. ചങ്ങാടക്കടവ് കാരിക്കുയ്യന്‍ അയൂബ് - സുഹറ ദമ്പതികളുടെ മകനാണ്. സുമയ്‌ന  സഹോദരിയാണ്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി
എടത്തലയിൽ സ്‌കൂൾ ബസിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ 18കാരനായ വിദ്യാർത്ഥി മരിച്ചു