ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടിയില്ല. പിന്നാലെയാണ് പരാതി നൽകിയത്. 

കൽപ്പറ്റ : വയനാട്ടിൽ അമ്മയെയും അഞ്ച് മക്കളെയും കാണാതായി. കമ്പളക്കാട് കൂടോത്തുമ്മലിൽ താമസിക്കുന്ന വിമിജ മക്കളായ വൈഷ്ണവ്( 12), വൈശാഖ് (11), സ്നേഹ (9) അഭിജിത്ത് (5) ശ്രീലക്ഷ്മി (4) എന്നിവരെയാണ് ഈ മാസം 18 മുതൽ കാണാതായത്. ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് പോയ ഇവർ അവിടെ എത്തിയിട്ടില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. പിന്നാലെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

read more കാനഡയിൽ ഖാലിസ്ഥാൻവാദി നേതാവ് കൊല്ലപ്പെട്ടു

Asianet News