കണ്ണൂരില്‍ ലോഡ്ജില്‍ യുവാവും യുവതിയും ലഹരി വില്പനക്കിടെ പിടിയില്‍; കയ്യിലുണ്ടായിരുന്നത് എംഡിഎംഎയും കഞ്ചാവും

Published : Mar 08, 2025, 12:50 PM ISTUpdated : Mar 08, 2025, 02:46 PM IST
കണ്ണൂരില്‍ ലോഡ്ജില്‍ യുവാവും യുവതിയും ലഹരി വില്പനക്കിടെ പിടിയില്‍; കയ്യിലുണ്ടായിരുന്നത് എംഡിഎംഎയും കഞ്ചാവും

Synopsis

നഗരത്തിലെ ലോഡ്ജിൽ ലഹരി വില്പനക്കിടെ കണ്ണൂർ ടൗൺ പൊലീസ് ആണ് ഇരുവരെയും പിടികൂടിയത്.

കണ്ണൂര്‍: കണ്ണൂര്‍: ജില്ലയിലെ ലോഡ്ജിൽ നിന്ന് മയക്കുമരുന്നുമായി യുവാവും യുവതിയും പിടിയിൽ. താവക്കര സ്വദേശി നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശി അനാമിക സുദീപ് എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. താണയ്ക്കടുത്തുളള ലോഡ്ജിൽ മയക്കുമരുന്ന് വിൽപ്പനക്കിടെയാണ് അറസ്റ്റ്. 4 ഗ്രാം എംഡിഎംഎയും കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. നേരത്തെയും ലഹരിക്കേസുകളിൽ പ്രതികളാണ് അനാമികയും നിഹാദും. ഗായികയായ അനാമിക വേദികളിൽ സജീവമായിരുന്നു. നാല് വർഷം മുമ്പാണ് ലഹരിക്കടത്ത് സംഘത്തിൽപ്പെട്ടത്. നേരത്തെ കാപ്പ കേസിൽ പ്രതിയായ നിഹാദ് ഇവരെ മയക്കുമരുന്ന് ക്യാരിയറായി ഉപയോഗിക്കുകയാണെന്ന് പൊലീസ് പറയുന്നു. സിറ്റി പൊലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ റിഹേഴ്സലിനിടെ സൈക്കിളോടിച്ചു; 17കാരന്റെ മുടിപിടിച്ച് വലിച്ച് പൊലീസുകാരന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം