ആണ്ടുനേർച്ചയുടെ ഭാഗമായി വൈദ്യുതി ദീപാലങ്കാരം ചെയ്യുന്നതിനിടെ ഷോക്കേറ്റ് സൗണ്ട് എ‍ഞ്ചിനിയറായ യുവാവ് മരിച്ചു

Published : Apr 15, 2025, 07:41 PM IST
ആണ്ടുനേർച്ചയുടെ ഭാഗമായി വൈദ്യുതി ദീപാലങ്കാരം ചെയ്യുന്നതിനിടെ ഷോക്കേറ്റ് സൗണ്ട് എ‍ഞ്ചിനിയറായ യുവാവ് മരിച്ചു

Synopsis

അപകടം നടന്നയുടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു

അമ്പലപ്പുഴ: യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. പുറക്കാട് പഴയങ്ങാടി പുത്തൻ പുരയിൽ എകെ സൗണ്ട് ഉടമ കുഞ്ഞുമോന്റെ മകൻ അമീൻ (27) ആണ് മരിച്ചത്. പഴയങ്ങാടി ജുമാ മസ്ജിദിൽ ആണ്ടുനേർച്ച ചടങ്ങിന്റെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെ ആയിരുന്നു അപകടം. കഴിഞ്ഞ ദിവസം രാത്രിയിലാണ് അമീന് വൈദ്യുതാഘാതമേറ്റത്. അപകടം നടന്നയുടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. സൗണ്ട് എഞ്ചിനീയറാണ് അമീൻ. മാതാവ് സീനത്ത്. ഭാര്യ സക്കീന.

വര്‍ക്കലയിൽ ടിപ്പറിന് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ