ലഹരിയും, തൂക്കാൻ ത്രാസും, കോഴിക്കോട് ലോഡ്ജിൽ നിന്ന് യുവതിയും യുവാവും എംഡിഎംഎയുമായി അറസ്റ്റിൽ

Published : Oct 11, 2022, 09:56 PM ISTUpdated : Oct 11, 2022, 10:00 PM IST
ലഹരിയും, തൂക്കാൻ ത്രാസും, കോഴിക്കോട് ലോഡ്ജിൽ നിന്ന് യുവതിയും യുവാവും എംഡിഎംഎയുമായി അറസ്റ്റിൽ

Synopsis

നഗരമദ്ധ്യത്തിൽ അഞ്ച് ഗ്രാം ന്യു ജെൻ ലഹരിമരുന്നായ എംഡിഎംഎ യുമായി യുവതിയും യുവാവും അറസ്റ്റിലായി.

കോഴിക്കോട്: നഗരമദ്ധ്യത്തിൽ അഞ്ച് ഗ്രാം ന്യു ജെൻ ലഹരിമരുന്നായ എംഡിഎംഎ യുമായി യുവതിയും യുവാവും അറസ്റ്റിലായി. കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ് (27)അരീക്കോട് കാവനൂർ സ്വദേശി ശില്പ (23) എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.

സിറ്റി കോഴിക്കോട് ആന്റി നർകോടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പി പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്) ടൗൺ സബ് ഇൻസ്പെക്ട്ടർ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള  ടൌൺ പോലീസും ചേർന്ന്  കോഴിക്കോട് ആനി ഹാൾ റോഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന്  വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച എംഡിഎംഎ-യുമായി  പ്രതികളെ പിടികൂടുന്നത്.

കോഴിക്കോട് പല സ്വകാര്യ ലോഡ്ജുകളിലും നിരവധി യുവാക്കളും സ്ത്രീകളും ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നുണ്ടെന്ന് വിവരം ഡാൻസാഫിന് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാത്രികാലങ്ങളിൽ ലോഡ്ജുകളിൽ പൊലീസ് പരിശോധന ശക്തമാക്കി വരവെ ആനി ഹാൾ റോഡിലെ ഒരു സ്വകാര്യ ലോഡ്ജിൽ ഇത്തരത്തിൽ ലഹരിവിൽപ്പന നടക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ടൗൺ പോലീസും ഡാൻ സാഫ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തിയപ്പോഴാണ് ഇവർ താമസിച്ച റൂമിൽ നിന്ന് അഞ്ച് ഗ്രാം എം ഡി എം എ യും  ഇത് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കണ്ടെടുത്തത്. പിടിയിലായ മുഹമ്മദ് അൽത്താഫ് മുൻപ് സൗത്ത് ബീച്ച് പരിസരത്ത് അലീഭായ് എന്ന തട്ടുകട നടത്തിയിരുന്നും ഈ സമയത്ത് ഇവിടെ വരുന്ന യുവതി യുവാക്കാൾക്കൾ ലഹരി മരുന്ന് ഉപയോഗിക്കുന്നവരാണ് കൂടുതലായും  എത്താറുള്ളതെന്ന് പോലീസ് പറഞ്ഞു. 

ഈ  തട്ടുകടയുമായി  ബന്ധപ്പെട്ട് ഇയാളുടെ ബിസിനസ് പങ്കാളിയുമായുള്ള ചില പ്രശ്നങ്ങളാൽ തട്ടുകട ഇപ്പോൾ പൂട്ടി ഇപ്പോൾ ഇയാൾ കക്ക വിൽപ്പന നടത്തുകയാണ്. തട്ടുകയുമായി ബന്ധപ്പെട്ട് ടൗൺ സ്റ്റേഷനിൽ കേസ് നിലനിൽക്കുനുണ്ട് ശില്പ അരീക്കോട് കാവനൂർ സ്വദേശിയാണ് ഇവർക്ക് അലിഭായി തട്ടുകടയിൽ നിന്നാണ് ഇയാളെ പരിചയം. ശില്പ കൊണ്ടാട്ടിയിൽ എയർപ്പോട്ടിൽ എയർ ഹോസ്റ്റസിന്റെ ഓഫിസിൽ ജോലി ചെയ്ത് വരികയാണ്. 

ഗ്രാമിന് നാലായിരത്തോളം രൂപക്കാണ് ലഹരി വിൽക്കുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വലിയ വില കൊടുത്ത് വാങ്ങാൻ സാധിക്കാത്തതിനാലാണ് വിൽപ്പന നടത്തി അതിൽ നിന്ന് ഉപയോഗിക്കാം എന്നതിലേക്ക് എത്തിച്ചതെന്നും ഇയാൾ പറഞ്ഞുഇവർക്ക് എവിടെ നിനാണ് ലഹരി മരുന്ന് കിട്ടിയതെന്നും ഇവർ ആർക്കൊക്കെയാണ് ലഹരി മരുന്ന് നൽകുന്നതെന്നതിനെ കുറിച്ചും വിശദമായി ചോദ്യം ചെയ്താൽ മാത്രമേ മനസിലാവു എന്ന് ടൗൺ സർക്കിൾ ഇൻസ്പെക്ട്ടർ ബിജു എം.വി പറഞ്ഞു.

ഒരാഴ്ചക്കിടെ കോഴിക്കോട് ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സിന്റെ (ഡാൻസാഫ്) മൂന്നാമത്തെ മയക്കുമരുന്ന് വേട്ടയാണിത്, കഴിഞ്ഞ ദിവസങ്ങളിൽ 3 ഗ്രാം എംഡിഎംഎ യുമായി കക്കോടി സ്വദേശിയെയും ആറ് കിലോ കഞ്ചാവുമായി തിരുന്നാവായ സ്വദേശിയെയും പിടികൂടിയിരുന്നു.

Read more: കൊല്ലത്ത് വീണ്ടും എംഡിഎംഎ വേട്ട; വാഹന പരിശോധനക്കിടെ നാല് യുവാക്കള്‍ പിടിയിലായി

കോഴിക്കോട് ഡാൻസഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത് സീനിയർ സിപിഒ കെ അഖിലേഷ്, സിവിൽ പൊലീസ് ഓഫീസർ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത് ടൗണ് പൊലീസ് സബ് ഇൻസ്‌പെക്‌ടർ വാസുദേവൻ പി, എഎസ്ഐ മുഹമ്മദ് ഷബീർ എസ് സിപിഒ രതീഷ് , ഡ്രൈവർ സിപിഒ ജിതിൻ കസബ സ്റ്റേഷനിലെ വനിതാ എസ് സിപിഒ സിന്ധു , എലത്തൂർ സ്റ്റേഷനിലെ ദീപ തുടങ്ങിയവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
പുലർച്ചെ മൂന്ന് മണിക്ക് വീട്ടിലെത്തി, ജനൽ ചില്ലുകളും വീട്ടുപകരങ്ങളും അടിച്ചു തകർത്തു, ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ