തൃശ്ശൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് യുവതിയും യുവാവും ചാടി; വീണത് മറ്റൊരു കെട്ടിടത്തിലേക്ക്

Published : Feb 20, 2022, 02:14 PM ISTUpdated : Feb 20, 2022, 05:09 PM IST
തൃശ്ശൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് യുവതിയും യുവാവും ചാടി; വീണത് മറ്റൊരു കെട്ടിടത്തിലേക്ക്

Synopsis

ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളിൽ നിന്നും കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് ഇരുവര്‍ക്കും വീണത്. തുടർന്ന് ഫയർഫോഴ്സിന്‍റെ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഇരുവരെയും താഴെയിറക്കിയത്.

തൃശൂർ: തൃശൂർ ചാവക്കാട് നഗരത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും യുവതിയും യുവാവും ചാടി. ഇരുവരും വീണത് മറ്റൊരു കെട്ടിടത്തിലേക്ക്. ഫയര്‍ഫോഴ്‌സും (Fire Force) പൊലീസും (Police) ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ട് പേർക്കും സാരമായി പരിക്കേറ്റു. ചാവക്കാട് ബസ് സ്റ്റാന്റിനടുത്ത് താമസിക്കുന്ന  23 വയസുള്ള അക്ഷിത്,  18 വയസുള്ള സ്മിന എന്നിവർക്കാണ് പരിക്കേറ്റത്.
 
രാവിലെ 11 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളിൽ നിന്നും കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് യുവതിയും യുവാവും വീണത്. തുടർന്ന് ഫയർഫോഴ്സിൻ്റെയും പൊലീസിന്‍റെ ഏറെ നേരം നീണ്ട പരിശ്രമത്തിന് ശേഷമാണ് ഇരുവരെയും താഴെയിറക്കിയത്. തുടർന്ന് രണ്ട് പേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

കൊടുങ്ങല്ലൂര്‍ ഉഴവത്ത് കടവില്‍ അച്ഛനും അമ്മയും രണ്ട് മക്കളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. സോഫ്റ്റ് വെയർ എഞ്ചിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13),  അനോനീസ (8) എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളില്‍ വിഷവാതകം നിറച്ച് കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. വീടിനകത്ത് കാര്‍ബണ്‍ മോണോക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തി. ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഉച്ചയായിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാഞ്ഞതോടെ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read : കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചനിലയില്‍; വീട്ടിനുള്ളില്‍ വിഷവാതകത്തിന്‍റെ സാന്നിധ്യം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാ വീഴ്ച തുടർകഥ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാ വീഴ്ച തുടർകഥയാകുന്നു. ഇന്നലെ ഇരുപത്തൊന്നുകാരനായ യുവാവ് രക്ഷപ്പെട്ടതിന് പിന്നാലെ പതിനേഴുകാരിയായ അന്തേവാസിയെയും കാണാതായി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ യുവാവിനെ ഷൊര്‍ണൂരില്‍ നിന്ന് കണ്ടെത്തിയെങ്കിലും പെണ്‍കുട്ടിയെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇന്നലെ വൈകീട്ടാണ് ഏഴാം വാർഡില്‍ ചികിത്സയിലായിരുന്ന ഇരുപത്തൊന്നുകാരനായ യുവാവ് ബാത്ത്റൂമിന്‍റെ വെന്‍റിലേറ്റർ പൊളിച്ച് ചാടിപോയത്. ഷൊർണൂരില്‍വച്ച് പോലീസ് യുവാവിനെ കണ്ടെത്തി രാത്രി രണ്ട് മണിയോടെ തിരിച്ചെത്തിച്ചു. പിന്നാലെ പുലർച്ചെ അഞ്ചാം വാർഡില്‍നിന്ന് പതിനേഴുകാരിയായ പെൺകുട്ടി രക്ഷപ്പെട്ടു. കെട്ടിടത്തിന്‍റെ ഓട് പൊളിച്ചാണ് പെൺകുട്ടി ചാടിപ്പോയത്. ഫെബ്രുവരി ഒന്പതിന് അന്തേവാസികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ഒരാൾ കൊല്ലപ്പെട്ടതും ഇതേ വാർഡിലായിരുന്നു. പെണ്‍കുട്ടിക്കായി മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.  രോഗികളുടെ എണ്ണക്കൂടുതലും വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്‍റെ കാലപ്പഴക്കവുമെല്ലാമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ പ്രധാന പരിമിതി.

Also Read : വീഴ്ച തുടർക്കഥ ; കുതിരവട്ടം മാനസികാരോ​ഗ്യ കേന്ദ്രത്തിൽ നിന്ന് 17കാരി ഓടുപൊളിച്ച് ചാടിപ്പോയി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മണ്ഡപത്തിന്‍ കടവ് പാലത്തിൽ നിന്നും ചാടി പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം, നാട്ടുകാർ പിന്നാലെ ചാടി രക്ഷിച്ചു
നിയന്ത്രണംവിട്ട് പാഞ്ഞ് ആഢംബര കാർ ബിഎംഡബ്ല്യു, ആദ്യമിടിച്ചത് മീൻ വിൽപന സ്കൂട്ടറിൽ, പിന്നാലെ 'വെള്ളിമൂങ്ങ'യിൽ, യുവാവിന് പരിക്ക്