വർക്കലയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്

Published : Oct 30, 2026, 06:06 PM IST
woman found dead

Synopsis

ജിഷയുടെ ആദ്യഭർത്താവ് വിദേശത്ത് വച്ച് വാഹനാപകടത്തില്‍ മരിച്ചിരുന്നു. തുടർന്ന് ഈ മാസം ഇരുപതിന് ജിഷ അജി എന്ന ആളെ വിവാഹം കഴിക്കുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോട് പൈപ്പിൻമൂട് ജിഷയാണ് മരിച്ചത്. രണ്ടാം വിവാഹം കഴിഞ്ഞ് പത്താം ദിവസമാണ് മരണം. രാവിലെ പതിനൊന്നോടെ വീട്ടിലെ ജനലില്‍ തൂങ്ങിയ നിലയിലാണ് ജിഷയെ കണ്ടെത്തിയത്. വീട്ടില്‍ ഭർത്താവും മക്കളും ഉള്ളപ്പോഴായിരുന്നു സംഭവം. അവശനിലയിലായ ജിഷയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ അയിരൂർ പോലീസ് അന്വേഷണം തുടങ്ങി. ജിഷയുടെ ആദ്യഭർത്താവ് വിദേശത്ത് വച്ച് വാഹനാപകടത്തില്‍ മരിച്ചിരുന്നു. തുടർന്ന് ഈ മാസം ഇരുപതിന് ജിഷ അജി എന്ന ആളെ വിവാഹം കഴിക്കുകയായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം: അടിയന്തര ഇടപെടലുമായി മന്ത്രി കെ.എ. തുളസി; ഡി.ജി.പിക്ക് കത്തയച്ചു, നൃത്താവതരണത്തിന് അവസരം നൽകും
മഹാരാജാസ് കോളേജിൽ നാടകീയ സംഭവങ്ങൾ; മന്ത്രി റോജി എം ജോണിനെ വളഞ്ഞ് വിദ്യാർഥികൾ മന്ത്രി ഇറങ്ങിപ്പോയി