മഹാരാജാസ് കോളേജിൽ നാടകീയ സംഭവങ്ങൾ; മന്ത്രി റോജി എം ജോണിനെ വളഞ്ഞ് വിദ്യാർഥികൾ മന്ത്രി ഇറങ്ങിപ്പോയി

Published : Oct 30, 2026, 05:07 PM IST
Roji M John

Synopsis

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.

കൊച്ചി: മഹാരാജാസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം. കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതിലാണ് പ്രതിഷേധം. വിദ്യാർഥികൾ സ്റ്റേജിൽ മന്ത്രിയെ വളഞ്ഞു. പിന്നാലെ മന്ത്രി പരിപാടി നിർത്തി ഇറങ്ങിപ്പോയി. ബിരുദധാന ചടങ്ങിനിടെയായിരുന്നു പ്രതിഷേധം. കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് വിദ്യാർഥികൾ ബാനറുകളും പ്ലക്കാർഡുകളുമായി വേദിയിലെത്തിയത്.

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. കാലടി സർവകലാശാലയിലെ വിദ്യാർഥികൾ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ അവതരിപ്പിച്ച നാടകത്തെ അക്രമസമരമായി ചിത്രീകരിച്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തെന്നാണ് ആരോപണം. 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ട് 60 ദിവസം പിന്നിട്ടതായും വിദ്യാർഥികൾ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുറ്റിപ്പുറത്ത് പശു മോഷ്ടാക്കൾ പിടിയിൽ
നഗരസഭ കൗണ്‍സിലറെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു; നോട്ടീസ് നൽകിയിട്ടും ഹാജരായില്ല, കോടതി വാറന്‍റില്‍ പ്രതി അറസ്റ്റില്‍