തന്റെ വിവാഹം നടത്താതെ അനുജന് വിവാഹം; വീട്ടിലെത്തിയ യുവാവിന്റെ പരാക്രമം, അമ്മയെയും അമ്മൂമ്മയെയും അക്രമിച്ചു

Published : Jun 30, 2023, 10:17 PM ISTUpdated : Jun 30, 2023, 10:21 PM IST
തന്റെ വിവാഹം നടത്താതെ അനുജന് വിവാഹം; വീട്ടിലെത്തിയ യുവാവിന്റെ പരാക്രമം, അമ്മയെയും അമ്മൂമ്മയെയും അക്രമിച്ചു

Synopsis

അമ്മൂമ്മയായ ഗോമതി(75)യുടെ വീട്ടിൽ എത്തിയ വിഷ്ണു അമ്മ ബേബിയെ ഉപദ്രവിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: തന്‍റെ വിവാഹം നടത്തി കൊടുക്കാതെ ഇളയ സഹോദരന്‍റെ വിവാഹം നടത്തിയതിലുള്ള വിരോധത്തിൽ അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് പിടിയിൽ. വളവൂർക്കോണം കാട്ടിൽ വീട്ടിൽ വിഷ്ണുവിനെ (31)യാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയായ ബേബി വിഷ്ണുവിന്റെ വിവാഹം നടത്തി കൊടുക്കാതെ അനുജന്റെ വിവാഹം നടത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. അമ്മൂമ്മയായ ഗോമതി(75)യുടെ വീട്ടിൽ എത്തിയ വിഷ്ണു അമ്മ ബേബിയെ ഉപദ്രവിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇത് തടഞ്ഞ അമ്മുമ്മ ഗോമതിയെയും വിഷ്ണു ക്രൂരമായി മർദിച്ചു. തുടർന്ന് വിഷ്ണു വീട്ടിലെ ഉപകരണങ്ങൾ വെട്ടി നശിപ്പിക്കുകയും വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തു.

വീട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും വിഷ്ണു രക്ഷപ്പെട്ടിരുന്നു. തുടർന്ന് കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എഎസ്ഐ മാരായ ശ്രീകുമാർ, ജയ പ്രസാദ്, ജയകുമാർ, രാജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസറായ സിയാദ്, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, അഖിൽ, സുരാജ് എന്നിവരടങ്ങുന്ന സംഘം ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിക്ക് പറ്റിയ അമ്മയും അമ്മൂമ്മയും ചികിത്സയിലാണ്. 

 Read More... ക്ഷേത്രോത്സവം കാണാനെത്തിയ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറത്ത് കച്ചകെട്ടിയിറങ്ങി എംവിഡി; രണ്ടാഴ്ചയ്ക്കിടെ കുടുങ്ങിയത് 437 വാഹനങ്ങള്‍, ഏറ്റവും കൂടുതൽ പിഴ ഈടാക്കിയത് ഹെൽമറ്റ് ധരിക്കാത്തതിന്
പൊങ്കൽ ആഘോഷത്തിനിടെ തർക്കം; ടെമ്പോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി, സുഹൃത്തിന് പരിക്കേറ്റു