കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക് സ്വദേശി അതുൽ ദാസാണ് അറസ്റ്റിലായത്. 26 കാരനായ അതുൽ ദാസിനെ മുംബൈയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. 

കൊല്ലം: കൊല്ലം മരുതൂർക്കുളങ്ങരയിൽ യുവാവിനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ക്ഷേത്രോത്സവം കാണാനെത്തിയ ദമ്പതികളാണ് ആക്രമിക്കപ്പെട്ടത്. കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക് സ്വദേശി അതുൽ ദാസാണ് അറസ്റ്റിലായത്. 26 കാരനായ അതുൽ ദാസിനെ മുംബൈയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. 

മാർച്ച് 8 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മരുതൂർകുളങ്ങര കാഞ്ഞിരവേലിൽ ക്ഷേത്രോത്സവത്തിന് കുടുംബസമേതം എത്തിയ അതുൽ രാജിനെയും ഭാര്യ പൂജയെയുമാണ് അതുൽ ദാസും സംഘവും ആക്രമിച്ചത്. അതുൽ ദാസും അതുൽ രാജും തമ്മിൽ ഉത്സവത്തിനിടെ വാക്ക് തർക്കമുണ്ടായി. ഇതോടെ അതുൽ രാജിനെ കൈയിൽ കരുതിയിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് അതുൽ ദാസ് ആക്രമിച്ചു. തടയാൻ ശ്രമിച്ചപ്പോഴാണ് പൂജക്ക് മർദനമേറ്റത്. സംഭവത്തിന് പിന്നാലെ അതുൽ ദാസ് ഒളിവിൽ പോയി. ഇയാൾക്കെതിരെ കരുനാഗപ്പള്ളി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് അതുൽ മുംബൈയിലുണ്ടെന്ന് മനസിലാക്കുകയും പിടികൂടുകയും ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Also Read: ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധം: കുറഞ്ഞ പ്രായം 16 ആക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

YouTube video player