
കോഴിക്കോട്: കോഴിക്കോട് വടകര ആയഞ്ചേരിയില്‍ നാല് വയസുകാരി ഉള്‍പ്പെടെ എട്ട് പേര്‍ക്ക് കുറുക്കന്‍റെ കടിയേറ്റു. നാല് വയസുകാരി ഫാത്തിമയെ വീടിനുള്ളില്‍ കയറിയാണ് കുറുക്കന്‍ കടിച്ചത്. പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈങ്ങോട്ടായി, കോട്ടപ്പള്ളി ഭാഗത്ത് വൈകിട്ട് ആറ് മണിയോടെയാണ് കുറുക്കന്‍റെ ആക്രമണമുണ്ടായത്. മിക്കവര്‍ക്കും കാലുകള്‍ക്കും കൈകള്‍ക്കുമാണ് കടിയേറ്റത്. കണ്ണില്‍ കണ്ടവരെയെല്ലാം കുറുക്കന്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കുറുക്കനെ തല്ലിക്കൊന്നു.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...