ജോലി പാളയത്ത് ഉന്തുവണ്ടി കച്ചവടം, വിൽപ്പന ബ്രൗൺ ഷുഗർ, അമ്മാവന് കൂട്ട് മരുമകൻ; പൊക്കി പൊലീസ്

Published : Oct 24, 2023, 10:33 PM IST
ജോലി പാളയത്ത് ഉന്തുവണ്ടി കച്ചവടം, വിൽപ്പന ബ്രൗൺ ഷുഗർ, അമ്മാവന് കൂട്ട് മരുമകൻ; പൊക്കി പൊലീസ്

Synopsis

പിടിയിലായ ആഷിക്കിന് കോഴിക്കോട് ജില്ലയിലെ കസബ, ഫറോക്ക്, മാറാട്, ബേപ്പൂർ എന്നീ സ്റ്റേഷനുകളിൽ കഞ്ചാവ് കേസ്,കളവ്, റോബറി, എന്നീ പതിമൂന്നോളം കേസുകളുണ്ട്.

കോഴിക്കോട്: മാറാടുള്ള വീട് കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ ബ്രൗൺ ഷുഗർ വിൽപ്പന നടത്തി വന്ന അമ്മാവനും മകനും പിടിയിൽ. മാറാട് സ്വദേശി കട്ടയാട്ട് പറമ്പിൽ കമാലുദ്ധീൻ കെ.പി (45) മരുമകൻ ബേപ്പൂർ സ്വദേശി ഇരട്ടച്ചിറ നെല്ലിശ്ശേരി ഹൗസിൽ ആഷിക്ക് എൻ (25) എന്നിവരാണ് അറസ്റ്റിലായത്. നാർകോട്ടിക് സെൽ അസി. കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, മാറാട് ഇൻസ്പെക്ടർ എൻ.രാജേഷ് കുമാറിന്റെ നേത്യത്വത്തിലുള്ള മാറാട് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

മാറാട് വായനശാല ഭാഗത്തെ കമാലുദീന്റെ വീട്ടിൽ മാറാട് എസ്.ഐ വിനോദ് നടത്തിയ പരിശോധനയിൽ 60 ഗ്രാം ബ്രൗൻ ഷുഗറുമായിട്ടാണ് ഇരുവരും അറസ്റ്റിലായത്. കോഴിക്കോട് പാളയം ഭാഗത്ത് ഉന്തുവണ്ടി കച്ചവടം നടത്തുന്ന കമാലുദ്ധീൻ മരുമകനായ ബേപ്പൂർ ഹാർബറിലെ ബോട്ടിലെ തൊഴിലാളിയായ ആഷിക്കിനേയും കൂട്ടി മയക്കുമരുന്ന് കച്ചവടം തുടങ്ങുകയായിരുന്നു.
ഇവർ രാജസ്ഥാനിൽ നിന്നുമാണ് ബ്രൗൺ ഷുഗർ വിൽപനക്കായി കൊണ്ട് വന്നത്. ചെറു പാക്കറ്റുകളിലാക്കിയാണ് ബ്രൗൺ ഷുഗർ കച്ചവടം ചെയ്യുന്നത്. 

പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ നാല് ലക്ഷത്തോളം രൂപ വരും. ഇവർ ലഹരിക്ക് അടിമയാണെന്നും ബ്രൗൺ ഷുഗർ സ്ഥിരമായി ഉപയോഗിക്കുന്നവരുമാണ്. വീട് കേന്ദ്രികരിച്ച് ലഹരിമരുന്ന് വില്പ്പന ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഡാൻസഫ് സ്‌കോഡ് ആഴ്ചകളായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇവർ വലയിലായത്.

ആഷിക്കിന് കോഴിക്കോട് ജില്ലയിലെ കസബ, ഫറോക്ക്, മാറാട്, ബേപ്പൂർ എന്നീ സ്റ്റേഷനുകളിൽ കഞ്ചാവ് കേസ്,കളവ്, റോബറി, എന്നീ പതിമൂന്നോളം കേസുകളുണ്ട്. പിടിയിലായ ഇവർക്ക് മയക്കുമരുന്ന് മാഫിയ സംഘങ്ങളുമായുള്ള ബന്ധത്തെ പറ്റിയും ഇവർ
ആർക്കെല്ലാമാണ് ഇത് വിൽപ്പന നടത്തുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും കണ്ടെത്താൻ വിശധമായ അനേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മാറാട് സിഐ എൻ. രാജേഷ് കുമാർ പറഞ്ഞു.

മാറാട് സ്റ്റേഷനിലെ എസ്.ഐ മാരായ വിനോദ്, അജിത്ത്, അബ്ബാസ്, എഎസ് ഐ ഷാജു, ഷനോദ് കുമാർ ,എസ്.സി.പി.ഒ. ഗിരീഷ്, എ.എസ്.ഐ ബൈജു, ഷിബില , സുനേന എന്നിവരും , നാർക്കോട്ടിക്ക് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്തിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും , ആന്റി നാർക്കോട്ടിക്ക് ഷാഡോസും ഒരുമിച്ച് നടത്തിയ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.

Read More :  മണിക്കൂറുകളുടെ ഇടവേള; കോഴിക്കോട് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ തൂങ്ങി മരിച്ച നിലയിൽ, അന്വേഷണം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷെയർ ട്രേഡിങ് വഴി അധിക വരുമാനം വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് പരസ്യം; 62 കാരന് നഷ്ടമായത് 2.14 കോടി, കേസെടുത്ത് പൊലീസ്
5 വയസ്സുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം, കൊല്ലത്ത് 65കാരൻ പിടിയിൽ