മണിക്കൂറുകളുടെ ഇടവേള; കോഴിക്കോട് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ തൂങ്ങി മരിച്ച നിലയിൽ, അന്വേഷണം
ഇരുവരുടെയും മൊബൈൽ ഫോൺ ഉൾപ്പടെ വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട്: താമരശേരിയിൽ മണിക്കൂറുകളുടെ ഇടവേളയിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നരിക്കുനി സ്വദേശി ഷിബിൻലാലും സുഹൃത്തായ താമരശ്ശേരി ചുങ്കം സ്വദേശി ശരത്തുമാണ് മരിച്ചത്. ഷിബിൻലാലിനെ ഇന്ന് രാവിലെയും ശരത്തിനെ ഉച്ചയോടെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ശരത്ത് വിവാഹിതനാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടെയും മൊബൈൽ ഫോൺ ഉൾപ്പടെ വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Read More : ബന്ധുവീട്ടില്‍ വിവാഹത്തിന് വന്ന വയനാട് സ്വദേശികൾക്ക് ആലപ്പുഴയിൽ മർദനം; പ്രതികൾ പിടിയിൽ