വീട്ടില്‍ ആളില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Web Desk   | stockphoto
Published : Feb 05, 2020, 08:53 AM IST
വീട്ടില്‍ ആളില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Synopsis

 രക്ഷിതാക്കള്‍ പുറത്ത് പോയ സമയത്ത് ഇത് മനസിലാക്കിയ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. 

തിരുവനന്തപുരം: മാതാപിതാക്കള്‍ വീട്ടിലില്ലാത്ത തക്കം നോക്കി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ആനാട് ചന്ദ്രമംഗലം ലക്ഷം വീട്ടില്‍ വിനീതിനെ(25) ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രക്ഷിതാക്കള്‍ പുറത്ത് പോയ സമയത്ത് ഇത് മനസിലാക്കിയ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഉറക്കെ ബഹളം വച്ചതോടെ പ്രതി വീട്ടില്‍ നിന്നിറങ്ങിപ്പോയി. ഇയാള്‍ക്കെതിരെ അതിക്രമണം, ഭവനഭേദനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോം വർക്ക് ചെയ്യാതെ സ്കൂളിലെത്തി, കൊല്ലത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ തുട അടിച്ച് പൊട്ടിച്ച് അധ്യാപകൻ
അമ്മയും മകനും വീടിനുള്ളിൽ രണ്ട് മുറികളിൽ തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്, മരണകാരണം വ്യക്തമല്ല