
വെള്ളറട: വസ്ത്രം അലക്കുന്നതിനിടെ കല്ലിനിടയിൽ വീണ സോപ്പ് എടുക്കാൻ ശ്രമിക്കവേ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നാറാണി മണികണ്ഠ വിലാസത്തിൽ മണികണ്ഠൻ നായരുടെ ഭാര്യ തുളസിയാണ് പാമ്പുകടിയേറ്റ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു അപകടം. കയ്യിൽ നീറ്റലുണ്ടായിരുന്നുവെങ്കിലും സോപ്പ് എടുമ്പോൾ കല്ലിൽ ഉരഞ്ഞതാകുമെന്നാണ് തുളസി ആദ്യം കരുതിയിരുന്നത്. എന്നാൽ, അല്പം കഴിഞ്ഞ് നീരുവന്ന് കൈ വീർക്കാൻ തുടങ്ങി. തുടർന്ന് എട്ടരയോടെ ഇവരെ മകൻ ബൈക്കിൽ സമീപത്തെ വൈദ്യശാലയിൽ എത്തിച്ചു.
ഒരു മണിക്കൂറിലേറെ തുളസിയെ ഇവിടെ പരിശോധിച്ചെങ്കിലും സമയം ചെല്ലുന്തോറും അവരുടെ നില മോശമാകാൻ തുടങ്ങി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വൈദ്യർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ, നെയ്യാറ്റിൻകരയിൽ എത്തിയപ്പോഴേക്കും തുളസി മരണത്തിന് കീഴടങ്ങുകയായിരുന്നു.
Read Also: തലസ്ഥാനത്തെ മൃഗശാലയിലെ പുതിയ അതിഥി ബാൻഡഡ് ക്രെയ്റ്റ് എന്ന മഞ്ഞവരയൻ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam