'കണ്ടിട്ടും മിണ്ടിയില്ല'; സുഹൃത്തിനെ രാത്രി വീട്ടിലെത്തി കുത്തിപ്പരുക്കേല്പിച്ച് യുവാവ്, പൊക്കി പൊലീസ്

Published : Sep 27, 2023, 11:33 AM ISTUpdated : Sep 27, 2023, 11:37 AM IST
'കണ്ടിട്ടും മിണ്ടിയില്ല'; സുഹൃത്തിനെ രാത്രി വീട്ടിലെത്തി കുത്തിപ്പരുക്കേല്പിച്ച് യുവാവ്, പൊക്കി പൊലീസ്

Synopsis

പ്രകോപിതനായ ഡാനി സന്തോഷിന്‍റെ വീട്ടിലെത്തിയ ഡാനി അസഭ്യം പറഞ്ഞു. വീടിന് പുറത്ത് ബഹളം കേട്ട് പുറത്ത് ഇറങ്ങിയ സന്തോഷിനെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം: പരിചയമുണ്ടായിട്ടും തന്നെ പുറത്ത് വെച്ച് കണ്ടപ്പോൾ മിണ്ടിയില്ല എന്ന് ആരോപിച്ച് സുഹൃത്തിനെ കുത്തിപ്പരുക്കേല്പിച്ച കേസിൽ യുവാവ് പിടിയിൽ. പള്ളിത്തുറ തിരുഹൃദയ ലെയിനിൽ പുതുവൽ പുരയിടത്തിൽ ഡാനി റെച്ചൻസ് (31) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് കേസിന് ആസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു. 

ഡാനിയെ ഇയാളുടെ സുഹൃത്തായിരുന്ന തുമ്പ സ്വദേശി സന്തോഷ് പുറത്തുവച്ച് കണ്ടിരുന്നു. എന്നാൽ സന്തോഷ് ഡാനിയോട് മിണ്ടിയില്ല. ഇതിൽ പ്രകോപിതനായി  സന്തോഷിന്‍റെ വീട്ടിലെത്തിയ ഡാനി അസഭ്യം പറഞ്ഞു. വീടിന് പുറത്ത് ബഹളം കേട്ട് പുറത്ത് ഇറങ്ങിയ സന്തോഷിനെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

കത്തിരൊണ്ട് ഡാനി സന്തോഷിനെ നിരവധി തവണ കുത്തി. ബഹളം കേട്ട് വീട്ടുകാർ എത്തിയതോടെ പ്രതി സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ആക്രമണത്തിൽ സാരമായി പരുക്കറ്റ സന്തോഷിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത തുമ്പ പൊലീസാണ് പ്രതിയെ പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയാണ് ഡാനി റെച്ചൻസെന്ന് പൊലീസ് പറഞ്ഞു.

Read More :  33 ലക്ഷത്തിന്‍റെ സൂപ്പർ ബൈക്ക്, ഹിമാചൽ നമ്പർ, അതും വ്യാജം; പൊക്കി എംവിഡി, കൊച്ചിയിൽ യുവാവിന് പണി കിട്ടി
 

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ