'ഷവർമ താടീ...'; കൊല്ലത്ത് രാത്രി കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമം, അസഭ്യ വർഷം, യുവാവിനെ പൊലീസ് പൊക്കി

Published : Sep 30, 2024, 06:17 AM ISTUpdated : Sep 30, 2024, 06:18 AM IST
'ഷവർമ താടീ...'; കൊല്ലത്ത് രാത്രി കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമം, അസഭ്യ വർഷം, യുവാവിനെ പൊലീസ് പൊക്കി

Synopsis

ഷവർമ്മ കിട്ടാതെ പോകില്ലെന്ന് വാശിപിടിച്ച സഹീർ ഓർഡർ അനുസരിച്ച് കടയിൽ തയ്യാറാക്കി വച്ച ഷവർമ്മ എടുക്കാൻ ശ്രമം നടത്തി. ഇത് തടഞ്ഞ യുവതിയെ പ്രതി മർദ്ദിക്കാൻ ശ്രമിക്കുകകയും അസഭ്യം പറഞ്ഞെന്നുമാണ് പരാതി.

പരവൂർ: കൊല്ലം പരവൂരിൽ ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമം. കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമിക്കുകയും തൊഴിലാളിയെ ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ കോങ്ങാൽ സ്വദേശി സഹീർ പരവൂർ പൊലീസിന്‍റെ പിടിയിലായി. കഴിഞ്ഞ ദിവസമാണ് സഹീറും മറ്റൊരു യുവാവും പരവൂരിലെ കടയിൽ ഷവർമ ചോദിച്ച് എത്തിയത്. എന്നാൽ   രണ്ട് ഷവർമ്മയാണ് ബാക്കിയുള്ളതെന്നും അത് നേരത്തേ ഓർഡർ എടുത്തതാണെന്നും കടയുടമ സോണിയ പറഞ്ഞു.

എന്നാൽ ഷവർമ്മ കിട്ടാതെ പോകില്ലെന്ന് വാശിപിടിച്ച സഹീർ ഓർഡർ അനുസരിച്ച് കടയിൽ തയ്യാറാക്കി വച്ച ഷവർമ്മ എടുക്കാൻ ശ്രമം നടത്തി. ഇത് തടഞ്ഞ യുവതിയെ പ്രതി മർദ്ദിക്കാൻ ശ്രമിക്കുകകയും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. കടയിലെ തൊഴിലാളിയെയും പ്രതി ആക്രമിച്ചു.  ഷവർമ്മ കിട്ടില്ലെന്നാതോടെ കടയിൽ നാശനഷ്ടങ്ങൾ വരുത്തി.

യുവാക്കൾ മദ്യ ലഹരിയിലായിരുന്നെന്നും കടയുടമ സോണിയ പറഞ്ഞു. നാട്ടുകാർ ഓടിക്കൂടിയതോടെ യുവാക്കൾ വന്ന വാഹനത്തിൽ രക്ഷപ്പെട്ടു. യുവതിയുടെ പരാതിയിൽ ഒളിവിലായിരുന്ന സഹീറിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂട്ടുപ്രതിക്കായി അന്വേഷണം തുടരുകയാണ്. അതേസമയം കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ സുഹൃത്തുകൾ കടയിലെത്തി ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്.

Read More : തെങ്ങ് ചെത്താൻ പോകുന്ന വഴി സൈക്കിൾ തടഞ്ഞു, കരിങ്കല്ലുകൊണ്ട് തലക്കടിച്ചു; ബിജുവിനെ കൊന്നത് അയൽവാസി, അറസ്റ്റ്
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കഴിഞ്ഞ ദിവസം പിടിയിലായ കബൂത്തർ ഭായിയുടെ സഹായി, എറണാകുളം കെഎസ്ആർടിസി സ്റ്റാന്‍റ് പരസരത്ത് ചുറ്റിക്കറങ്ങിയത് ഹെറോയിനുമായി; അറസ്റ്റിൽ
മാങ്കാവിൽ വാടക വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ സന്തോഷ്