തങ്ങളെ അപമാനിക്കുന്ന വിധം തെറ്റായ പ്രചാരണം നടത്തിയെന്ന് രാജകുടുംബാംഗം ഗൗരി പാർവതി ഭായി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതായി പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റ് വഴി അപകീർത്തിപ്പെടുത്തിയെന്ന തിരുവിതാംകൂർ രാജകുടുംബാംഗത്തിന്‍റെ പരാതിയിൽ നടപടി.ഫേസ്ബുക്ക് പോസ്റ്റ് ഇട്ടയാളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. വീരപത്മനാഭ ഗൗതം എന്ന ആളെയാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗമായ ഗൗരിപാർവ്വതി ഭായിയുടെ പരാതിയിലാണ് നടപടി. തങ്ങളെ അപമാനിക്കുന്ന വിധം തെറ്റായ പ്രചാരണം നടത്തിയെന്ന് രാജകുടുംബാംഗം ഗൗരി പാർവതി ഭായി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതായി പൊലീസ് അറിയിച്ചു.


