പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ യുവാവ് പിടിയില്‍

Published : Nov 29, 2018, 08:57 PM IST
പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം  ഒളിവിൽ പോയ യുവാവ് പിടിയില്‍

Synopsis

 ഒരാഴ്ച മുമ്പ് പെൺകുട്ടിയെ പ്രതിയുടെ വീടിന് സമീപമുള്ള ഒഴിഞ്ഞ കോമ്പൗണ്ടിൽ കൊണ്ടുപോയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.  

തിരുവനന്തപുരം: കോവളത്ത് പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം  ഒളിവിൽ പോയ യുവാവിനെ തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്തു. പടിഞ്ഞാറെ പൂങ്കുളം ആലുനിന്നവിള വീട്ടിൽ ആദർശ് (18) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പ് പെൺകുട്ടിയെ പ്രതിയുടെ വീടിന് സമീപമുള്ള ഒഴിഞ്ഞ കോമ്പൗണ്ടിൽ കൊണ്ടുപോയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.  

പെൺകുട്ടി വിവരം വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നല്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ രാവിലെയാണ്  അറസ്റ്റ് ചെയ്തത്.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തതായി  തിരുവല്ലം പൊലീസ് പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉമ്മയുടെ മരണത്തിലെ മനോവിഷമം; ഒന്നര വയസുള്ള കുഞ്ഞുമായി കിണറ്റില്‍ ചാടി യുവതി ആത്മഹത്യ ചെയ്തു
പേപ്പർ പ്രസന്‍റേഷനായി പാലക്കാട്ടെ കോളേജിലെത്തി, അവതരണത്തിനിടെ കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു