ഉത്സവത്തിരക്കിനിടെ യുവാവ് വയോധികയുടെ വീട്ടിലത്തി, പീഡന ശ്രമത്തിനിടെ മദ്യലഹരിയിൽ ഉറങ്ങിയതോടെ മുറിയിൽ പൂട്ടയിട്ടു; അറസ്റ്റ്

Published : Mar 23, 2026, 11:06 AM IST
Sexual abuse attempt arrest

Synopsis

മതിൽ ചാടിക്കടന്ന് വീടിന് പരിസരത്തെത്തിയ അനസ് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയെ പിടിച്ചു വലിച്ചു മുറിക്കകത്ത് കയറ്റി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലായതോടെ പണവും ആഭരണങ്ങളും തട്ടിയെടുക്കാനും ശ്രമമുണ്ടായി.

തിരുവനന്തപുരം: ഉത്സവത്തിരക്കിനിടെ വയോധികയെ വീട്ടിൽകയറി പീഡിപ്പിക്കാൻ ശ്രമം. അക്രമിക്കാനെത്തിയ യുവാവ് മദ്യലഹരിയിൽ മയങ്ങിയതോടെ മുറിയിൽ പൂട്ടിയശേഷം വൃദ്ധ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. നെടുങ്കണ്ട സ്വദേശി അനസ് (37) ആണ് പിടിയിലായത്. ശാർക്കര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിരക്കിനിടെ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. മതിൽ ചാടിക്കടന്ന് വീടിന് പരിസരത്തെത്തിയ അനസ് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയെ പിടിച്ചു വലിച്ചു മുറിക്കകത്ത് കയറ്റി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലായതോടെ പണവും ആഭരണങ്ങളും തട്ടിയെടുക്കാനും ശ്രമമുണ്ടായി. മദ്യലഹരിയിലായിരുന്ന യുവാവ് പിടിവലിക്കിടെ കുഴഞ്ഞ് വീണ് മയങ്ങിപ്പോയി. ഇതിനിടയിലാണ് യുവാവിനെ മുറിക്കകത്ത് പൂട്ടിയശേഷം ഇവർ പുറത്തിറങ്ങി വിവരം മറ്റുള്ളവരെ അറിയിച്ചത്. വയോധികരായ നിരവധി പേരെ പീഡിപ്പിക്കാൻ ശ്രമിച്ച നിരവധി കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. നേരത്തെ വർക്കല ക്ലിഫിന് സമീപത്തുവെച്ച് റഷ്യൻ യുവതിയെ കടന്നുപിടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിലും പ്രതിയാണ് ഇയാൾ. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അനസിനായി വർക്കല പൊലീസ് തിരച്ചിലിലായിരുന്നു. ഇതിനിടെയാണ് വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പ്രതിയെ ചിറയിൻകീഴ് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വോട്ടെടുപ്പ് പ്രചാരണം, ഇത്തവണ 'എയറിലായി' തിരുവനന്തപുരം കളക്ടർ
പണയം വെച്ച സ്വർണാഭരണങ്ങൾ തിരിച്ചു ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, കൊല്ലത്ത് ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ