പണം പിൻവലിക്കാനെത്തിയപ്പോൾ എടിഎമ്മിന് തകരാർ, ​ചില്ലുവാതിൽ അടിച്ചുപൊട്ടിച്ച് കലിപ്പ് തീർത്തു, യുവാവ് പിടിയിൽ

Published : Apr 21, 2023, 02:26 PM ISTUpdated : Apr 21, 2023, 03:04 PM IST
പണം പിൻവലിക്കാനെത്തിയപ്പോൾ എടിഎമ്മിന് തകരാർ, ​ചില്ലുവാതിൽ അടിച്ചുപൊട്ടിച്ച് കലിപ്പ് തീർത്തു, യുവാവ് പിടിയിൽ

Synopsis

യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നും സംശയമുണ്ട്. നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും പണം പിൻവലിക്കാൻ എത്തിയവരുടെ വിവരങ്ങളും പരിശോധിച്ചാണ് ഇയാളെ പേരൂർക്കട പൊലീസ് പിടികൂടിയത്. 

തിരുവനന്തപുരം: എടിഎമ്മിൽനിന്നു പണം പിൻവലിക്കാൻ സാധിക്കാത്തതിനെ തുടർന്ന് വാതിൽ ​ഗ്ലാസ് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം അമ്പലംമുക്കിലെ കനറാ ബാങ്ക് എടിഎം കൗണ്ടറിന്റെ വാതിൽ ഗ്ലാസാണ് പൊട്ടിച്ചത്. സംഭവത്തിൽ ഒരാളെ പേരൂർക്കട പൊലീസ് പിടികൂടി. പേരൂർക്കട ഇന്ദിരനഗർ ഭഗത് ഗാർഡൻസ് 196-ൽ താമസിക്കുന്ന ഷാൻ (32) ആണ് പിടിയിലായത്.

തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. എടിഎമ്മിൽനിന്നു പണമെടുക്കാൻ രണ്ട് യുവാക്കൾ ശ്രമിച്ചതായും സാങ്കേതിക തകരാർ കാരണം പണം കിട്ടാതെവന്നതോടെ ഗ്ലാസ് വാതിൽ ഹെൽമെറ്റ് ഉപയോഗിച്ച് അടിച്ചുപൊട്ടിക്കുകയായിരുന്നുവെന്നും സംഭവത്തിനുശേഷം ഇരുവരും സ്ഥലം വിടുകയായിരുന്നുവെന്നും പേരൂർക്കട പൊലീസ് പറഞ്ഞു.

യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നും സംശയമുണ്ട്. നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും പണം പിൻവലിക്കാൻ എത്തിയവരുടെ വിവരങ്ങളും പരിശോധിച്ചാണ് ഇയാളെ പേരൂർക്കട പൊലീസ് പിടികൂടിയത്. 

ചാലക്കുടിയിൽ കപ്പേളയുടെ രൂപക്കൂട് കല്ലെറിഞ്ഞ് തകർത്തു; അന്വേഷണം ആരംഭിച്ച് പൊലീസ്

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി