
തൃശ്ശൂർ: തൃശ്ശൂർ തളിക്കുളത്ത് ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കല്ലുംകടവ് സ്വദേശി അശ്വിൻ രാജ് (18) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണ. ജെ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എ.എസ്.പ്രമോദ്, പ്രിവന്‍റീവ് ഓഫീസർമാരായ ടി.ആർ.സുനിൽ, അഫ്സൽ.എസ്, സിവിൽ എക്സൈസ് ഓഫീസർ ഹരികൃഷ്ണൻ.ടി.യു എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.
പത്തനംതിട്ട പുറമറ്റത്ത് വിൽപ്പനയ്ക്ക് സൂക്ഷിച്ച 39 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായും എക്സൈസ് ഒരാളെ അറസ്റ്റ് ചെയ്തു. പുറമറ്റം മുണ്ടമല സ്വദേശി ബിബിൻ ആണ് അറസ്റ്റിലായത്. പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.ഒ.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്.എ, ജിതിൻ.എൻ, രാഹുൽ.ആർ, നിതിൻ ശ്രീകുമാർ, കൃഷ്ണകുമാർ.എം.എസ്, ഷഫീഖ്.എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ ജിജി ബാബു എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam